Friday, April 19, 2024
HomeKeralaശ്രീ​ജി​ത്തിന്റെ കസ്റ്റഡി മരണം; അന്വേഷണം ശരിയായ രീതിയിലല്ലെന്ന് സിബിഐ

ശ്രീ​ജി​ത്തിന്റെ കസ്റ്റഡി മരണം; അന്വേഷണം ശരിയായ രീതിയിലല്ലെന്ന് സിബിഐ

വ​രാ​പ്പു​ഴ​യി​ൽ ശ്രീ​ജി​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ല​ല്ലെ​ന്ന് സി​ബി​ഐ. കേ​സി​ലെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ തു​ട​ക്കം മു​ത​ൽ വീ​ഴ്ച​യു​ണ്ടെ​ന്നും സി​ബി​ഐ ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ശ്രീ​ജി​ത്ത് കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ആ​ദ്യം അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നാ​യി​രു​ന്നു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പി​ന്നീ​ടാ​ണ് കൊ​ല​ക്കു​റ്റം ചു​മ​ത്തി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ൽ റൂ​റ​ൽ എ​സ്പി​യാ​യി​രു​ന്ന എ.​വി. ജോ​ർ​ജി​നു പ​ങ്കി​ല്ലെ​ന്ന് പ​റ​യാ​നാ​കി​ല്ലെ​ന്നും സി​ബി​ഐ ഹൈ​ക്കോ​ടി​യെ അ​റി​യി​ച്ചു. ശ്രീ​ജി​ത്ത് കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ഭാ​ര്യ അഖില സ​മ​ർ​പ്പി​ച്ച ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സി​ബി​ഐ ഇ​ക്കാ​ര്യം കോ​ട​തി​യെ അ​റി​യി​ച്ച​ത്. എ.​വി. ജോ​ർ​ജി​നെ​തി​രെ​യെ​യും ഹൈ​ക്കോ​ട​തി രൂ​ക്ഷവി​മ​ർ​ശ​ന​ങ്ങ​ൾ ഉ​ന്ന​യി​ച്ചു. റൂ​റ​ൽ ടൈ​ഗ​ർ ഫോ​ഴ്സി​ന് എ​സ്പി സ്വ​ന്തം നി​ല​യി​ൽ രൂ​പം ന​ൽ​കി​യ​ത് നി​യ​മ​വി​രു​ദ്ധ​മ​ല്ലേ​യെ​ന്നും ഹ​ർ​ജി പ​രി​ഗ​ണി​ക്ക​വെ കോ​ട​തി ചോ​ദി​ച്ചു. ആ​ർ​ടി​എ​ഫു​കാ​ർ എ​സ്പി​യു​ടെ നി​ർ​ദേ​ശ​മി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​മോ. ഈ ​കേ​സി​ൽ എ​സ്പി​ക്ക് കാ​ഴ്ച​ക്കാ​ര​ന്‍റെ റോ​ളാ​ണോ ഉ​ണ്ടാ​യി​രു​ന്ന​തെ​ന്നും കോ​ട​തി ചോ​ദി​ച്ചു. ശ്രീ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കാ​ൻ ആ​വ​ശ്യ​മാ​യ തെ​ളി​വു​ക​ൾ പോ​ലീ​സി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നോ​യെ​ന്നും കോ​ട​തി ചോ​ദി​ച്ചു. വാ​സു​ദേ​വ​ന്‍റെ മ​ക​ന്‍റെ പ​രാ​തി മാ​ത്ര​മാ​ണ് ശ്രീ​ജി​ത്തി​നെ​തി​രെ ഉ​ണ്ടാ​യി​രു​ന്ന​ത്. ശ്രീ​ജി​ത്തി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ശേ​ഷം ആ​ർ​ടി​എ​ഫു​കാ​ർ മ​ർ​ദി​ച്ച​തി​നു തെ​ളി​വു​ക​ൾ ഉ​ണ്ടെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആവശ്യമില്ലെന്ന് പ്രോ​സി​ക്യൂഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. അ​ന്വേ​ഷ​ണം ശ​രി​യാ​യ ദി​ശ​യി​ലാ​ണെ​ന്നും ജോ​ർ​ജി​നെ പ്ര​തി​യാ​ക്കാ​ൻ തെ​ളി​വി​ല്ലെ​ന്നും സ​ർ​ക്കാ​ർ കോ​ട​തി​യെ അ​റി​യി​ച്ചു. കേ​സ് വി​ധി പ​റ​യാ​നാ​യി ചൊ​വ്വാ​ഴ്ച​ത്തേ​ക്കു മാ​റ്റി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments