നിരാശ കാമുകന്‍ കാമുകിക്ക് കൊടുത്ത പണി (video)

0
9


നിരാശ കാമുകന്‍ തന്‍െ മുന്‍ കാമുകിയേയും യുവതിയുടെ പുതിയ കാമുകനേയും തന്റെ വാഹനത്തിന്റെ ബോണറ്റില്‍ മുന്‍പില്‍ ഇരുത്തി യാത്ര ചെയ്യിച്ചത് 2 മൈലോളം ദൂരം. ചൈനയിലെ തയ്‌ഷോ നഗരത്തിലെ ഹൈവേയിലാണ് യുവാവിന്റെ ഈ ചെയ്തിയില്‍ കാമുകിയും കാമുകനും മരണത്തെ മുഖാമുഖം കണ്ടത്. പ്രദേശത്തെ സിസിടിവിയില്‍ യുവാവിന്റെ ഈ ക്രൂരകൃത്യത്തിന്റെ ദൃശ്യങ്ങള്‍ വളരെ വ്യക്തമായി പതിഞ്ഞിട്ടുണ്ട്. എസ്‌യുവി വാഹനത്തിന് മുന്നിലെ ബോണറ്റില്‍ യുവാവും യുവതിയും പരമാവധി ശക്തി ഉപയോഗിച്ച് കൊളുത്തി പിടിച്ച് നില്‍ക്കുമ്പോള്‍ ഡ്രൈവര്‍ അതിവേഗം വാഹനം ഓടിക്കുകയായിരുന്നു. ഹൈവേയില്‍ കൂടി 2 മൈല്‍ പിന്നിട്ടതിന് ശേഷമാണ് ഡ്രൈവര്‍ വാഹനം നിര്‍ത്തിയത്. വാഹനത്തിലെ ഡ്രൈവറുമായി താന്‍ പണ്ട് പ്രണയത്തിലായിരുന്നെന്ന് യുവതി പൊലീസില്‍ നല്‍കിയ മൊഴിയിലുണ്ട്. ഈ കാലയളവില്‍ യുവാവ് തന്റെ കയ്യില്‍ നിന്നും വലിയ അളവിലുള്ള തുക കടം വാങ്ങിച്ചിരുന്നെന്നും ഇത് ചോദിക്കാന്‍ ചെന്ന തന്നെയും കാമുകനേയും വെട്ടിച്ച് വാഹനം മുന്നോട്ട് എടുക്കാന്‍ കുതിക്കവെ തങ്ങള്‍ വാഹനത്തിന് മുന്നില്‍ ചാടുകയായിരിന്നുവെന്നും യുവതി പറഞ്ഞു. വാഹനം നിര്‍ത്താനായാണ് മുന്നില്‍ ചാടിയതെങ്കിലും യുവാവ് അതിവേഗം വാഹനം മുന്നിലേക്ക് എടുത്തു. ജീവന്‍ രക്ഷിക്കാന്‍ വേണ്ടിയാണ് ഇരുവരും വാഹനത്തിന്റെ ബോണറ്റിന് മുന്നില്‍ പിടിച്ച് നിന്നത്. അപകടത്തില്‍ സാരമായി പരിക്ക് പറ്റിയ ഇരുവരേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.