Friday, April 19, 2024
HomeNationalമുംബൈയിൽ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനയുടെ ആക്രമണം

മുംബൈയിൽ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനയുടെ ആക്രമണം

മുംബൈയിലെ രണ്ട് റെയില്‍വേ സ്‌റ്റേഷനുകളില്‍ മഹാരാഷ്‌ട്ര നവനിര്‍മാണ്‍ സേനയുടെ(എംഎന്‍എസ്‌) ആക്രമണം. എംഎന്‍എസിന്റെ ഇരുപത്തഞ്ചോളം വരുന്ന പ്രവര്‍ത്തകരാണ് അപ്രതീക്ഷിത ആക്രമണം നടത്തിയത്. സ്‌റ്റേഷനടുത്തുള്ള റെയില്‍വേ പാലത്തിലുണ്ടായിരുന്ന വഴിവാണിഭക്കാരെ പ്രവര്‍ത്തകര്‍ അക്രമത്തിലൂടെ ഒഴിപ്പിച്ചു. കല്യാണ്‍ സ്റ്റേഷനടുത്തെ സ്‌റ്റാളുകളും പ്രവര്‍ത്തകര്‍ തകര്‍ക്കുകയുണ്ടായി. എല്‍ഫിന്‍സ്‌റ്റണ്‍ റെയില്‍വേ സ്‌റ്റേഷന്‍ ദുരന്തവുമായി ബന്ധപ്പെട്ടാണ് ഒഴിപ്പിക്കല്‍ നടന്നതെന്നാണ്‌ സംഘടനയുടെ വിശദീകരണം.

ഇന്ന് രാവിലെയാണ് 20ലധികം കച്ചവടക്കാരെ പാലത്തില്‍ നിന്നും ഒഴിപ്പിച്ചത്. അക്രമ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. അതേസമയം സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടിലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. താനെ സിറ്റി യൂണിറ്റ് പ്രസിഡന്റ് അവിനാശ് ജാദവ്, യൂത്ത് വിംഗ് നേതാവ് സന്ദീപ് പാഞ്ചാഞ്ച് അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കി.
ഇവിടെ നിന്നും മാറാന്‍ കച്ചവടക്കാര്‍ക്ക് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നെന്നും അതനുസരിക്കാത്തതിനാല്‍ ഇന്ന് രാവിലെ ഒഴിപ്പിക്കുകയായിരുന്നെന്നും സന്ദീപ് പറഞ്ഞു. കച്ചവടക്കാരുടെ തിരക്കാണ് എല്‍ഫിന്‍സ്റ്റണ്‍ ദുരന്തത്തിന് കാരണമെന്നും അക്രമികള്‍ പറയുന്നു

RELATED ARTICLES
- Advertisment -

Most Popular

Recent Comments