Friday, March 29, 2024
HomeNationalമുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകാൻ ആംബുലൻസ് തടഞ്ഞു

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നു പോകാൻ ആംബുലൻസ് തടഞ്ഞു

കർണാടക മുഖ്യമന്ത്രി കെ.സിദ്ധരാമയ്യ വീണ്ടും വിവാദച്ചുഴിയിൽ . മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനാൽ സുരക്ഷാപ്രശ്നങ്ങൾ പറഞ്ഞു രോഗിയുമായി എത്തിയ ആംബുലൻസ് കടന്നു പോകാൻ സമ്മതിച്ചില്ല. തുടർന്ന് ആംബുലൻസിലുണ്ടായിരുന്ന രോഗി പുറത്തിറങ്ങി നടന്ന് ആശുപത്രിയിൽ എത്തുകയായിരുന്നു.ഈ വർഷം മേയിലും സിദ്ധരാമയ്യ ഇതുപോലെ വിവാദത്തിൽപ്പെട്ടിരുന്നു. നേതാക്കളുടെ വിഐപി സംസ്കാരത്തിനെതിരെ കടുത്ത വിമർശനമുയരുന്ന സാഹചര്യത്തിലാണ് വീണ്ടും ആരോപണമുയർന്നിരിക്കുന്നത്. മാണ്ഡ്യ ജില്ലയിലെ നാഗമംഗലയിലാണു സംഭവം. മുൻ വിവാദത്തിന്റെ പശ്ചാത്തലത്തിൽ തന്റെ വാഹനവ്യൂഹത്തിനു വേണ്ടി പൊലീസ് ആംബുലൻസുകൾ തടയരുതെന്നു സിദ്ധരാമയ്യ ഉത്തരവിട്ടിരുന്നു. അതൊന്നും പൊലീസ് ശ്രദ്ധിച്ചിട്ടേയില്ലെന്നാണ് ഇപ്പോഴത്തെ സംഭവം വെളിവാക്കുന്നത്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിന് നാഗമംഗലയിൽ ഒരു ഭാഗത്തെ ഗതാഗതം തടഞ്ഞിരുന്നു. ഈ സമയത്താണ് രോഗിയുമായി ആംബുലൻസ് എത്തിയത്. ആംബുലൻസിനെ കടത്തിവിടണമെന്നു മറ്റു വാഹനങ്ങളിലുള്ളവരും നാട്ടുകാരും ആവശ്യപ്പെട്ടു. സുരക്ഷാപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പൊലീസ് അനുമതി കൊടുത്തില്ല. 2015 ഓഗസ്റ്റ്, 2016 ജൂൺ, 2017 മേയ് മാസങ്ങളിലും ഇതുപോലെ സിദ്ധരാമയ്യക്കുവേണ്ടി ആംബുലൻസ് തടഞ്ഞിട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ നടപടി സംസ്ഥാനത്തെ കോൺഗ്രസിനെയും പ്രതിസന്ധിയിലാക്കിയിരിക്കയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments