Thursday, March 28, 2024
HomeCrimeഡെല്‍ഹിയിലെ ആശ്രമത്തില്‍ നടക്കുന്നത് പീഡനവും മയക്കുമരുന്ന് ഉപയോഗവും

ഡെല്‍ഹിയിലെ ആശ്രമത്തില്‍ നടക്കുന്നത് പീഡനവും മയക്കുമരുന്ന് ഉപയോഗവും

ആധ്യാത്മികതയുടെ മറവില്‍ ഡെല്‍ഹിയിലെ ആശ്രമത്തില്‍ നടക്കുന്നത് പീഡനവും മയക്കുമരുന്ന് ഉപയോഗവും. നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമാണ് ഇതിന് ഇരകളായത്. ഡെല്‍ഹി രോഹിണി നഗറിലെ ആശ്രമത്തിലാണ് ക്രൂരമായ സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ നൂറിലധികം വരുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും ഇരുമ്പുവാതിലുകളാല്‍ അടച്ച മുറിയില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്നും അവരുടെ സ്ഥിതി മൃഗതുല്യമാണെന്നും കണ്ടെത്തി.വീരേന്ദ്രകുമാര്‍ ദേവ് ദിക്ഷിതിന്റെ ആധ്യാത്മിക വിശ്വവിദ്യാലയത്തില്‍ പെണ്‍കുട്ടികളെ 14 വര്‍ഷമായി തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ഒരു എന്‍ജിഒ കണ്ടെത്തിയിരുന്നു. ആശ്രമത്തില്‍ കഴിയുന്ന പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്താറുണ്ടായിരുന്നുവെന്നും പലരും ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്നും എന്‍ജിഒ കോടതിയെ ബോധിപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ സിബിഐയോട് ഡെല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കാണാതായ പെണ്‍കുട്ടികള്‍, മാനഭംഗം, ആത്മഹത്യ എന്നിവയെല്ലാം കണക്കാക്കി അന്വേഷണം നടത്തണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.ആധ്യാത്മികതയുടെ മറവില്‍ അതിക്രൂരമായ ലൈംഗിക അടിമത്വവും മനുഷ്യധ്വംസനവുമാണ് ആശ്രമത്തില്‍ നടക്കുന്നതെന്നും നൂറുകണക്കിനു സ്ത്രീകളും കുട്ടികളുമാണ് ആശ്രമത്തിലെ ക്രൂരതയുടെ ഇരകളായിട്ടുള്ളതെന്നും അന്വേഷണസംഘം കോടതിയെ ബോധിപ്പിച്ചിരുന്നു. എളുപ്പം രക്ഷപെടാന്‍ കഴിയാത്ത തരത്തിലുള്ള ഇരുമ്പുവാതിലുകള്‍ ഉപയോഗിച്ചാണ് ഓരോ മുറിയും വേര്‍തിരിച്ചിട്ടുള്ളത്. അന്തേവാസികള്ക്കു നേരെ മയക്കുമരുന്ന പ്രയോഗം നടന്നതായും സംശയിക്കണം. ആശ്രമത്തിനു ചുറ്റും മതിലും മുള്ളുവേലിയും സ്ഥാപിച്ചിട്ടുണ്ട്. ആരും രക്ഷപെട്ടു പോകാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം മുന്നൊരുക്കങ്ങള്‍ നടത്തിയതെന്ന് അനുമാനിക്കാവുന്നതാണ്. അതേസമയം ആണ്‍കുട്ടികളും ആശ്രമത്തില്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.ഇതേത്തുടര്‍ന്ന് കോടതി നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് ബുധനാഴ്ച അര്‍ധരാത്രി ആശ്രമത്തില്‍ റെയ്ഡു നടത്തി. രോഹിണി ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ രജനീഷ് ഗുപ്ത, ഡെല്‍ഹി വനിതാ കമ്മിഷന്‍ അധ്യക്ഷ സ്വാതി മാലിവല്‍, അഭിഭാഷകര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ആശ്രമത്തിലെത്തിയ തങ്ങളെ അന്തേവാസികള്‍ ഒരു മണിക്കൂറോളം തടഞ്ഞുവച്ചതായി മാലിവല്‍ പറഞ്ഞു. തുടര്‍ന്ന് രണ്ടു മണിക്കൂറിനുശേഷമാണ് ഇവിടെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നവരെ കാണാന്‍ സാധിച്ചത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളായിരുന്നു ഇവരിലധികവും. ആശ്രമത്തില്‍നിന്ന് സഹവാസികളാല്‍ പീഡിപ്പിക്കപ്പെട്ടുവെന്നു കാട്ടി നല്‍കിയ പരാതികള്‍ വെച്ച പെട്ടിയും കണ്ടെത്തിയിരുന്നു. ചില ഇഞ്ചക്ഷനുകള്‍, മരുന്നുകള്‍ തുടങ്ങിയവയുടെ വലിയ ശേഖരം തന്നെ ഇവിടെനിന്നു കണ്ടെത്തിയെന്നും മാലിവല്‍ പറഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments