Friday, March 29, 2024
HomeNationalഐഫോണ്‍ ഇന്ത്യയില്‍ നിരോധിക്കുവാൻ സാധ്യത

ഐഫോണ്‍ ഇന്ത്യയില്‍ നിരോധിക്കുവാൻ സാധ്യത

ആപ്പിള്‍ ഐഫോണ്‍ ഇന്ത്യയില്‍ നിരോധിക്കുവാൻ സാധ്യത . സ്​പാം കോളുകള്‍ തടയുന്നതിനായുള്ള ട്രായിയുടെ ആപ് ഐഓഎസ് സ്റ്റോറില്‍ അനുവദിക്കാത്തതാണ് ഈ നീക്കത്തിന് കാരണമെന്നാണ് സൂചന. ആപ് അനുവദിച്ചില്ലെങ്കില്‍ ​മൊബൈല്‍ സേവനദാതാക്കളോട്​ ഐ ഫോണുകള്‍ അവരുടെ നെറ്റ്​വര്‍ക്കില്‍ നിന്ന്​ ഒഴിവാക്കാന്‍ ട്രായ്​ നിര്‍ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. ​സ്​പാം മെസേജുകളും കോളുകളും തടയുന്നതിനായി ഡി.എന്‍.ഡി 2.0 എന്ന ആപിനാണ്​ ​ട്രായ്​ രൂപംകൊടുത്തിരിക്കുന്നത്​. എന്നാല്‍ വ്യക്​തികളുടെ കോളുകളും മെസേജുകളും ഇൗ ആപിലുടെ ചോരുമെന്നും ഇൗ സാഹചര്യത്തില്‍ ​െഎ.ഒ.എസ്​ സ്​റ്റോറില്‍ ആപിന്​ അനുമതി നല്‍കാനാവില്ലെന്നുമാണ് ആപ്പിള്‍ നിലപാട്. അതേസമയം ഗുഗിളി​ന്റെ ആപ്​ സ്​റ്റോറായ പ്ലേ സ്​റ്റോറില്‍ പുതിയ ആപിന്​ അനുമതിയുണ്ട്​. കഴിഞ്ഞ ദിവസം പുറത്തിറക്കിയ സര്‍ക്കുലറില്‍ ആപിന്​ അനുമതി നല്‍കാത്ത മൊബൈല്‍ ഫോണ്‍ കമ്പനികള്‍ക്ക്​ നെറ്റ്​വര്‍ക്ക്​ നല്‍കരുതെന്ന്​ സേവനദാതാക്കളോട്​ ട്രായ്​ നിര്‍ദേശിക്കുന്നതിനാല്‍ ആപ്പിള്‍ അനുകൂല നിലപാട് എടുത്തില്ലെങ്കില്‍ ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയായിരിക്കും സംഭവിക്കുക.

RELATED ARTICLES
- Advertisment -

Most Popular

Recent Comments