ഉത്തര്‍പ്രദേശില്‍നിന്നു പീഡനങ്ങളുടെ പരമ്പര തുടരുന്നു . ഷാംലി ജില്ലില്‍ മുപ്പതുകാരി പീഡനത്തിനിരയായി. ഗൊഹര്പൂരിലെ വനമേഖലയിലാണു യുവതി ആക്രമിക്കപ്പെട്ടത്. വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ അക്രമിയുടെ സുഹൃത്തുക്കള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി. തന്നെ ബലപ്രയോഗത്തിലൂടെ വനത്തിലേക്കു കൊണ്ടുപോകുകയായിരുന്നെന്ന് യുവതി ആദര്‍ശ് മാണ്ഡി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു. വനപ്രദേശത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ പോലീസുകാരാണ് ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്. പ്രതികളെന്ന് ആരോപിക്കപ്പെടുന്ന മൂന്നുപേര്‍ സംഭവശേഷം ഒളിവില്‍പോയി. ഇവര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.