Friday, March 29, 2024
HomeKeralaമാ​ണിയുടെ വി​ഷ​യ​ത്തി​ൽ വിമർശനവുമായി വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ

മാ​ണിയുടെ വി​ഷ​യ​ത്തി​ൽ വിമർശനവുമായി വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ

സി​പി​എം സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​നു കൊ​ടി ഉ​യ​ർ​ന്ന​തി​നു പി​ന്നാ​ലെ മാ​ണിയുടെ വി​ഷ​യ​ത്തി​ൽ വിമർശനവുമായി മു​തി​ർ​ന്ന നേ​താ​വ് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ. കേ​ര​ള കോ​ൺ​ഗ്ര​സ്-​എം നേ​താ​വ് കെ.​എം മാ​ണി​യെ മു​ന്ന​ണി​യി​ലെ​ടു​ക്കു​ന്ന​കാ​ര്യം സ​മ്മേ​ള​ന​ത്തി​ൽ ച​ർ​ച്ച ചെ​യ്യ​രു​തെ​ന്ന് വി.​എ​സ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി അ​ദ്ദേ​ഹം സീ​താ​റാം യ​ച്ചൂ​രി​ക്ക് ക​ത്ത് ന​ൽ​കി. അ​ഴി​മ​തി​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള നീ​ക്കം ഇ​ട​തു​ന​യ​ത്തി​നു വി​രു​ദ്ധ​മാ​ണ്. മാ​ണി​യു​മാ​യു​ള്ള ബ​ന്ധം ദേ​ശീ​യ ത​ല​ത്തി​ലു​ള്ള ഇ​ട​ത് ഐ​ക്യ​ത്തെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​മെ​ന്നും വി.​എ​സ് ക​ത്തി​ൽ പ​റ​യു​ന്നു. ഇ​തി​നി​ടെ മാ​ണി​ക്കെ​തി​രാ​യ വി.​എ​സി​ന്‍റെ ക​ത്ത് ല​ഭി​ച്ചെ​ന്ന് സി​പി​എം കേ​ന്ദ്ര​നേ​തൃ​ത്വം സ്ഥി​രീ​ക​രി​ച്ചു. ക​ത്ത് ല​ഭി​ച്ചെ​ന്നും വി​ഷ​യം ച​ർ​ച്ച ചെ​യ്യുമെന്നും മു​തി​ർ​ന്ന നേ​താ​വ് എ​ന്ന നി​ല​യി​ൽ വി.​എ​സി​ന്‍റെ നി​ല​പാ​ടി​ന് പ്ര​സ​ക്തി​യു​ണ്ടെ​ന്നും കേ​ന്ദ്ര​നേ​തൃ​ത്വം പ്ര​തി​ക​രി​ച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments