സുനില്‍ കുമാറിനോടൊപ്പം ജയിലില്‍ കഴിഞ്ഞയാളുടെ രഹസ്യമൊഴി

പള്‍സര്‍ സുനി തമിഴ്‌നാട്ടിൽ

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ പ്രധാന പ്രതി പള്‍സര്‍ സുനി എന്നറിയപ്പെടുന്ന സുനില്‍ കുമാറിനോടൊപ്പം ജയിലില്‍ കഴിഞ്ഞയാളുടെ രഹസ്യമൊഴി രേഖപ്പെടുത്താന്‍ കോടതി ഉത്തരവ്. ചാലക്കുടി സ്വദേശി ജിന്‍സന്റെ രഹസ്യമൊഴി രേഖപ്പെടുത്താനാണ് ഏറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്.

നേരത്തെ ജയിലില്‍ വെച്ച് സുനിയെഴുതിയ ഒരു കത്ത് പുറത്തുവന്നിരുന്നു. കത്ത് പുറത്തെത്തിച്ചത്,സഹതടവുകാരന്‍ ജിന്‍സണായിരുന്നു.ഇതിന്റ അടിസ്ഥാനത്തിലാണ് സഹതടവുകാരന്റെ മൊഴിയെടുക്കാന്‍ കോടതി ഉത്തരവിട്ടത്.