പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി നടത്തിയിരുന്നുവെന്ന് സ്ഥിരീകരിക്കപ്പെട്ടു

keralapolice

പേരൂര്‍ക്കട എസ്.എ.പി ഡെപ്യൂട്ടി കമാന്‍ഡന്റ് പി.വി രാജു ക്യമ്പിലെ ദിവസ വേതനക്കാരെ ഉപയോഗിച്ച്‌ വീട്ടിലെ ടൈല്‍സ് പണി ചെയ്യിപ്പിച്ചതായി അന്വേഷണ റിപ്പോര്‍ട്ട്. പരാതിയെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുന്‍പും ഇത്തരത്തില്‍ ജോലിചെയ്യിപ്പിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ബറ്റാലിയന്‍ ഐ.ജി നടത്തിയ വകുപ്പുതല അന്വേഷണത്തിലാണ് പി.വി. രാജു പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി ചെയിപ്പിച്ചതായി സ്ഥിരീകരിച്ചത്. ഇയാള്‍ക്കെതിരെ ലഭിച്ച മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച സ്ഥിരീകരണം. എസ്.എ.പി ക്യമ്പിലെ ദിവസ വേതനക്കാരെ പി.വി രാജുവിന്റെ കുടപ്പനക്കുന്നിലെ വീട്ടിലെത്തിച്ച്‌ ഒരാഴ്ച്ചയോളം ടൈന്‍സ് പണി ചെയ്യിച്ചുവെന്നായിരുന്നു പരാതി. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. തുടര്‍ന്നാണ് ഇതിന് മുന്‍പും ഇത്തരത്തില്‍ പോലീസ് ഉദ്യോഗസ്ഥരെ വീട്ടുപണിക്ക് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്.