ഏഴ് മാസം പ്രായമുള്ള കുഞ്ഞിനെ പീ​ഡിപ്പിച്ച പ​ത്തൊ​ന്‍​പ​തു​കാ​ര​ന് വ​ധ ശി​ക്ഷ

suicide

ഏഴ് മാസം പ്രായമുള്ള ബാലികയെ ലൈം​ഗീ​ക പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യ പ​ത്തൊ​ന്‍​പ​തു​കാ​ര​ന് തൂ​ക്കു​ക​യ​ര്‍. രാജസ്ഥാനിലെ ലക്‌സ്‌മാനഗറിലാണ് സംഭവം. ബാ​ല​പീ​ഡ​ന​ത്തി​ന് വ​ധ ശി​ക്ഷ ഏ​ര്‍​പ്പെ​ടു​ത്തി​യ രാ​ജ​സ്ഥാ​നി​ലെ പു​തി​യ നി​യ​മ​പ്ര​കാ​ര​മാ​ണ് പ്ര​തി​യെ കോ​ട​തി തൂ​ക്കി​ക്കൊ​ല്ലാ​ന്‍ വി​ധി​ച്ച​ത്. പ​ന്ത്ര​ണ്ട് വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ പീ​ഡി​പ്പി​ക്കു​ന്ന​വ​ര്‍​ക്ക് വ​ധ ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന നി​യ​മം ക​ഴി​ഞ്ഞ മാ​ര്‍​ച്ചി​ലാ​ണ് രാ​ജ​സ്ഥാ​ന്‍ നി​യ​മ​സ​ഭ പാ​സാ​ക്കി​യ​ത്. ഈ ​നി​യ​മ​പ്ര​കാ​ര​മു​ള്ള ആ​ദ്യ​ത്തെ വ​ധ ശി​ക്ഷ​യാ​ണ് ഇ​ന്നു​ണ്ടാ​യ​ത്. ബാ​ല​സം​ര​ക്ഷ​ണ​നി​യ​മ​മാ​യ പോ​സ്കോ ആ​ക്ടി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി​യാ​ണ് ബാ​ല​പീ​ഡ​ര്‍​ക്ക് വ​ധ​ശി​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ മേയ് മാസം ഒൻപതിന് സി​ക​ര്‍ ജി​ല്ല​യി​ലെ ല​ക്ഷ്മ​ണ്‍​ഗ​ഡി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സംഭവം. അ​യ​ല്‍​വാ​സി​യാ​യ പ്ര​തി കു​ട്ടി​യെ എ​ടു​ത്തു​കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ കാ​ണാ​തെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച മാ​താ​പി​താ​ക്ക​ള്‍ ഒ​രു കി​ലോ​മീ​റ്റ​ര്‍ അ​ക​ലെ ഫു​ട്ബോ​ള്‍‌ മൈ​താ​ന​ത്ത് ക​ണ്ടെ​ത്തി. കു​ട്ടി​യെ അ​ല്‍​വാ​റി​ലെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യും 20 ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ക​യും ചെ​യ്തു. പ്ര​തി​യെ പി​ന്നീ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വൈ​ദ്യ പ​രി​ശോ​ധ​ന​യി​ല്‍ പീ​ഡ​നം ന​ട​ന്ന​താ​യി തെ​ളി​ഞ്ഞി​രു​ന്നു. അ​തി​വേ​ഗ​ത​യി​ലാ​ണ് കേ​സി​ന്‍റെ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​യ​ത്. തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ വാ​ദം കേ​ട്ട കോ​ട​തി 70 ദി​വ​സ​ത്തി​നു​ള്ളി​ല്‍ വി​ചാ​ര​ണ പൂ​ര്‍​ത്തി​യാ​ക്കി.