വ​ന​മേ​ഖ​ല​യിൽ കൊണ്ടുപോയി യു​വ​തിയെ പീഡിപ്പിച്ചവർക്കായി തെ​ര​ച്ചി​ല്‍

ganag rape

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍​നി​ന്നു പീ​ഡ​ന​ങ്ങളുടെ പരമ്പര തുടരുന്നു . ഷാം​ലി ജി​ല്ലി​ല്‍ മു​പ്പ​തു​കാ​രി പീ​ഡ​ന​ത്തി​നി​ര​യാ​യി. ഗൊ​ഹ​ര്‍​പൂ​രി​ലെ വ​ന​മേ​ഖ​ല​യി​ലാ​ണു യു​വ​തി ആ​ക്ര​മി​ക്ക​പ്പെ​ട്ട​ത്. വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ അ​ക്ര​മി​യു​ടെ സു​ഹൃ​ത്തു​ക്ക​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ പ​ക​ര്‍​ത്തി. ത​ന്നെ ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ വ​ന​ത്തി​ലേ​ക്കു കൊ​ണ്ടു​പോ​കു​ക​യാ​യി​രു​ന്നെ​ന്ന് യു​വ​തി ആ​ദ​ര്‍​ശ് മാ​ണ്ഡി പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. വ​ന​പ്ര​ദേ​ശ​ത്ത് അ​ബോ​ധാ​വ​സ്ഥ​യി​ല്‍ ക​ണ്ടെ​ത്തി​യ യു​വ​തി​യെ പോ​ലീ​സു​കാ​രാ​ണ് ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ച​ത്. പ്ര​തി​ക​ളെ​ന്ന് ആ​രോ​പി​ക്ക​പ്പെ​ടു​ന്ന മൂ​ന്നു​പേ​ര്‍ സം​ഭ​വ​ശേ​ഷം ഒ​ളി​വി​ല്‍​പോ​യി. ഇ​വ​ര്‍​ക്കാ​യി തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.