രാഹുല്‍ ഗാന്ധി മോദിയെ കെട്ടിപ്പിടിച്ചതിനെ വിമര്‍ശിച്ച്‌ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി

subramanya swami

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കെട്ടിപ്പിടിച്ചതിനെ വിമര്‍ശിച്ച്‌ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. ചര്‍ച്ചയ്‌ക്കിടെ ആ മണ്ടനെ കെട്ടിപ്പിടിക്കാന്‍ മോദി സമ്മതിക്കരുതായിരുന്നെന്നും റഷ്യയും ഉത്തര കൊറിയയും ഇതു പോലെയാണ് വിഷം കുത്തി വ‌യ്‌ക്കാറുള്ളതെന്നും അദ്ദേഹം പറ‌ഞ്ഞു. തന്റെ ട്വിറ്ററിലൂടെയാണ് സുബ്രഹ്മണ്യന്‍ സ്വാമി രാഹുലിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. എത്രയും പെട്ടെന്ന് മോദി വെെദ്യ പരിശോധനയ്‌ക്ക് വിധേയനാകണമെന്നും സുനന്ദ പുഷ്‌കറിന്റെ കെെയ്യില്‍ കണ്ടത് പോലുള്ള സൂക്ഷ്‌മമായ ദ്വാരങ്ങള്‍ ഉണ്ടോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. വെള്ളിയാഴ്ച ടി.ഡി.പി അവതരിപ്പിച്ച അവിശ്വാസ പ്രമേയത്തിനിടെയാണ് ഭരണപക്ഷത്തേയും പ്രതിപക്ഷത്തിനേയും ഒരു പോലെ ഞെട്ടിച്ച്‌ രാഹുല്‍ മോദിയെ ആലിംഗനം ചെയ്‌തത്. കേന്ദ്രസര്‍ക്കാരിനെതിരെയും മോദിക്കെതിരെയും ആഞ്ഞടിച്ചതിന് ശേഷമായിരുന്നു രാഹുലിന്റെ അപ്രതീക്ഷിത നീക്കം.