ബോയമെട്രിക് വെരിഫിക്കേഷനില്ലാതെ ആധാർ കാർഡുപയോഗിച്ചു ബാങ്ക് അക്കൗണ്ട് തുറക്കാനാകില്ല

aadhar

ആധാര്‍ കാര്‍ഡ് വന്നതിന് ശേഷം അക്കൗണ്ട് തുടങ്ങുക എന്നത് വളരെയേറെ എളുപ്പമായിരുന്നു. പല രേഖകള്‍ക്ക് പകരം ആധാര്‍ കാര്‍ഡോ അതിന്റെ കോപ്പിയോ മതിയായിരുന്നു. എന്നാല്‍ ഇനി മുതല്‍ ആധാര്‍ കാര്‍ഡോ അതിന്റെ കോപ്പികൊണ്ടോ ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങാനാകില്ല. ആധാര്‍ കാര്‍ഡിനോടൊപ്പം ഒടിപി വെരിഫിക്കേഷനോ ബയോമെട്രിക് വെരിഫിക്കേഷനോ നടത്തി മാത്രമേ ബാങ്കുകള്‍ കെവൈസി (Know Your coustmer) ആവശ്യങ്ങള്‍ക്കോ ബാങ്കിങ് ഇടപാടുകള്‍ക്കോ ആധാര്‍ കാര്‍ഡ് സ്വീകരിക്കുകയുള്ളൂ.ഇതോടെ ബാങ്കുകളില്‍ ഒരാള്‍ക്ക് അക്കൗണ്ട് തുടങ്ങണമെങ്കില്‍ ഒടിപി അല്ലെങ്കില്‍ ബോയമെട്രിക് വെരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമെ സാധിക്കു. യുഎഡിഎഐ(Unique Identification Authority of India ) ആണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ആര്‍ബിഐയും ഇതുസംബന്ധിച്ച്‌ സര്‍ക്കുലര്‍ പുറത്തിറക്കിയിട്ടുണ്ട്. ഏതെങ്കിലും ബാങ്കുകള്‍ മേല്‍പറഞ്ഞ വെരിഫിക്കേഷന്‍ നടത്താതെ അക്കൗണ്ടുകള്‍ അനുവദിച്ചിട്ടുണ്ടെങ്കില്‍ അത് സംബന്ധിച്ച്‌ വരുന്ന എല്ലാ നഷ്ടങ്ങള്‍ക്കും ബാങ്ക് ഉത്തരവാദിയാകുന്നതാണ്. അതുപോലെ തന്നെ ബാങ്കുകളില്‍ വെരിഫിക്കേഷന്‍ ഇല്ലാതെ ആരുടെയെങ്കിലും ആധാര്‍ ഉപയോഗിച്ച്‌ അക്കൗണ്ട് തുറന്നാല്‍ ആധാര്‍ ഉടമയ്ക്ക് യാതൊരു ഉത്തരവാദിത്തവും ഉണ്ടാവില്ലെന്നും ഇതുവഴിയുണ്ടാകുന്ന എല്ലാ നഷ്ടങ്ങളും ഉത്തരവാദിത്തവും ബാങ്കില്‍ നിക്ഷിപ്തമായിരിക്കുമെന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു.