കെവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

kevins murder

പ്രണയ വിവാഹത്തിന്റെ പേരില്‍ കോട്ടയം സ്വദേശി കെവിനെ കൊലപ്പെടുത്തിയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു. കെവിന്റെ ഭാര്യാപിതാവ് ചാക്കോയ്ക്കെതിരെ ഗൂഡാലോചന കുറ്റം ചുമത്തിയ കുറ്റപത്രത്തില്‍ 12 പേര്‍ക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. കെവിന്റെ ഭാര്യ നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോയാണ് കേസിലെ മുഖ്യസൂത്രധാരന്‍. കെവിനെ ഓടിച്ച്‌ പുഴയില്‍ വീഴ്ത്തുകയായിരുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കെവിനും നീനുവുമായുള്ള പ്രണയമാണ് വൈരാഗ്യത്തിന്റെ പ്രധാന കാരണമെന്നും കുറ്റപത്രത്തില്‍ വ്യക്തമാകുന്നു. 186 സാക്ഷി മൊഴികളും 118 രേഖകളും കുറ്റപത്രത്തോടൊപ്പം സമര്‍പ്പിച്ചു.