Friday, April 19, 2024
HomeCrimeബിഷപ്പ് ഫ്രാങ്കോ നടത്തിയത് അതി ക്രൂരവുമായ പീഡനമെന്ന് പൊലീസ്

ബിഷപ്പ് ഫ്രാങ്കോ നടത്തിയത് അതി ക്രൂരവുമായ പീഡനമെന്ന് പൊലീസ്

ജലന്ധര്‍ മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്ക്ല്‍ നടത്തിയത് തികച്ചും പ്രകൃതി വിരുദ്ധവും അതി ക്രൂരവുമായ ലൈംഗിക പീഡനമെന്ന് പൊലീസ്. ബലാത്സംഗം, പ്രകൃതി വിരുദ്ധ പീഡനം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ഫ്രാങ്കോയ്‌ക്കെതിരെ കേസെടുത്തതെന്ന് ജില്ലാ പൊലീസ് മേധാവി എസ്.ഹരിശങ്കര്‍ അറിയിച്ചു. തനിക്കെതിരെ ഗൂഡാലോചന നടന്നു എന്ന ഫ്രാങ്കോയുടെ വാദം പൊളിഞ്ഞതായി ഹരിശങ്കര്‍ പറഞ്ഞു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ വൈദ്യപരിശോധന തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ നടന്നു. നാളെ പാല കോടതിയില്‍ ഫ്രാങ്കോ മുളയ്‌ക്കലിനെ ഹാജരാക്കും. ഫ്രാങ്കോയെ മൂന്ന് ദിവസത്തേക്ക് കസ്‌റ്റഡിയില്‍ ലഭിക്കുന്നതിനും പൊലീസ് നാളെ കോടതിയില്‍ അപേക്ഷ നല്‍കും. പൊലീസ് രണ്ട് ദിവസത്തെ കസ്റ്റഡി ആവശ്യപ്പെടുമെന്ന് റിപ്പോർട്. താങ്കളെ അറസ്റ്റ് ചെയ്യുകയാണെന്നും ഇനി നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും അന്വേഷണ സംഘം നേരത്തെ ബിഷപ്പിനെ അറിയിച്ചിരുന്നു ചോദ്യം ചെയ്യലില്‍ ബിഷപ്പിന്റെ പ്രതികരണത്തില്‍ അന്വേഷണ സംഘം തൃപ്തരായിരുന്നില്ല. ബിഷപ്പിന്റെ മറുപടികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. വൈക്കം ഡിവൈഎസ്പിയാണ് അറസ്റ്റ് വിവരം ഫ്രാങ്കോയെ അറിയിച്ചത്. വഅറസ്റ്റ് വിവരം പഞ്ചാബ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് വിവരം അറിഞ്ഞതോടെ ബിഷപ്പിന്റെ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ജാമ്യത്തിനായുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. ഇതിനായി ജാമ്യാപേക്ഷ തയ്യാറാക്കി. രണ്ടര ദിവസം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ബിഷപ്പിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലും ബിഷപ്പ് ഫ്രാങ്കോയെ ഏഴ് മണിക്കൂറിലധികം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ബിഷപ്പിന്റെ മറുപടികളില്‍ പലയിടത്തും വൈരുദ്ധ്യമുണ്ടെന്ന് അന്വേഷണ സംഘം നേരത്തെ വിലയിരുത്തിയിരുന്നു. അങ്ങനെയെങ്കില്‍ ഇന്നത്തെ ചോദ്യം ചെയ്യല്‍ കൂടി പൂര്‍ത്തിയാകുന്നതോടെ അറസ്റ്റ് ഉണ്ടാകാനാണ് സാധ്യതയെന്നും മാധ്യമങ്ങളെ നേരത്തെതന്നെ അറിയിച്ചിരുന്നു. രാവിലെ 10.30ന് ചോദ്യം ചെയ്യലിനായി ഹാജരാകാനാണ് ബിഷപ്പിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരന്നത്. രണ്ട് ദിവസത്തെ ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ അന്വേഷണ സംഘം ഇന്നലെ രാത്രി വിലയിരുത്തിയിരുന്നു. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലില്‍ ബിഷപ്പ് ഫ്രാങ്കോ വളരെയധികം അസ്വസ്ഥനായിരുന്നുവെന്നും പല ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയെന്നും അന്വേഷണ സംഘം അറിയിച്ചു. മഠത്തില്‍ പോയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഓര്‍മ്മയില്ലെന്ന മറുപടിയാണ് പലപ്പോഴും നല്‍കിയത്.കോട്ടയം എസ്പി പിഎസ് ഹരിശങ്കര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്പി കെ സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍ തൃപ്പൂണിത്തറയില്‍ വച്ചുതന്നെയായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലും എട്ടു മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യല്‍ നടത്തിയത്. ചോദ്യം ചെയ്യല്‍ വിജയരമായിരുന്നുവെന്നും എല്ലാ കാര്യത്തിലും വ്യക്തത വരുത്തിയാണ് ചോദ്യം ചെയ്യല്‍ പുരോമിക്കുന്നതെന്നും കോട്ടയം എസ്പി ഹരിശങ്കര്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments