Friday, April 19, 2024
HomeKerala3 രാത്രി പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചിരുന്ന ഫ്രാങ്കോയെ കോട്ടയം പൊലീസ് ക്ലബ്ബിലെത്തിക്കും

3 രാത്രി പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചിരുന്ന ഫ്രാങ്കോയെ കോട്ടയം പൊലീസ് ക്ലബ്ബിലെത്തിക്കും

ചോദ്യം ചെയ്യൽ ദിനങ്ങളിൽ മൂന്നു ദിവസം രാത്രി പഞ്ചനക്ഷത്ര ഹോട്ടലില്‍ താമസിച്ചിരുന്ന ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഈ രാത്രി കഴിയുക പൊലീസ് കസ്റ്റഡിയില്‍. തൃപ്പുണിത്തറ ആശുപത്രിയില്‍ വൈദ്യപരിശോധന പരിശോധന പൂര്‍ത്തിയായതോടെ ഫ്രാങ്കോയെ കോട്ടയം പൊലീസ് ക്ലബ്ബിലെത്തിക്കും. ഇന്നുരാത്രി ആവശ്യമെങ്കില്‍ ചോദ്യം ചെയ്യും. നാളെ രാവിലെ പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കുമെന്ന് കോട്ടയം എസ്‌പി ഹരിശങ്കര്‍ അറിയിച്ചു. ബിഷപ്പിനെതിരായ കുറ്റാരോപണങ്ങള്‍ ശരിയാണെന്നുള്ളതിന് ഏറെക്കുറെ തെളിവുകള്‍ കിട്ടിയെന്നാണ് പോലീസ് ഭാഷ്യം. 3 ദിവസത്തെ ചോദ്യം ചെയ്യലില്‍ കേസിന് ബലം നല്‌കുന്ന വിവരങ്ങൾ കിട്ടി. പ്രതിയുടെ ഭാഗം പറയാനായി ആവശ്യമായ സമയം കൊടുത്തു. കുറ്റസ്സമ്മതം നടത്തിയോ ഇല്ലയോ എന്നുള്ള കാര്യം ഇപ്പോള്‍ വ്യക്തമാക്കാനാവില്ലയെന്ന് അന്വേഷണ സംഘം പറഞ്ഞു . ഇന്ന് ബിഷപ്പ് ഫ്രാങ്കോയെ കോട്ടയം പൊലീസ് ക്ലബില്‍ താമസിക്കും. നാളെ 11 മണിക്ക് കോടതിയിൽ ഹാജരാക്കും. മൂന്നു ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങും എന്നിട്ട് ലൈംഗികശേഷി പരിശോധന നടത്തും. ആവശ്യമെങ്കില്‍ തെളിവെടുപ്പിനും കൊണ്ടുപോകും. കഴിഞ്ഞ രണ്ടുമാസം ശേഖരിച്ച തെളിവുകള്‍ പ്രകാരം ചോദ്യം ചെയ്യാന്‍ നടത്താനും ശരിയായ നിഗമനത്തിലെത്താനും കഴിഞ്ഞു. ഗൂഢാലോചെന നടന്നുവെന്ന ബിഷപ്പിന്റെ ആരോപണത്തെ തരണം ചെയ്യുന്ന തെളിവുകള്‍ അന്വേഷണത്തില്‍ ലഭിച്ചു. അതുഇന്നലത്തെ ചോദ്യം ചെയ്യലിലാണ് ലഭിച്ചത്. കേസിന് കോടതിയില്‍ തിരിച്ചടിയുണ്ടാകില്ല. കൂടുതല്‍ തെളിവുകള്‍ അന്വേഷണ ഉദ്യോഗസ്ഥന് ശേഖരിക്കാന്‍ കഴിയും. പരാതിയുമായി ബന്ധപ്പെട്ട തെളിവുനശിപ്പിക്കല്‍, സാക്ഷികളെ സ്വാധീനിക്കല്‍ അടക്കമുള്ള എല്ലാ കേസുകളും ഒരു ഉദ്യോഗസ്ഥന്‍ തന്നെയാണ് അന്വേഷിക്കുന്നത്. ഇതില്‍ ബിഷപ്പിനെ സഹായിച്ചുവെന്ന ആരോപണം നേരിടുന്നവര്‍ക്ക് വിശദീകരണത്തിനുള്ള അവസരം കൊടുത്ത ശേഷം നടപടികള്‍ സ്വീകരിക്കും’, കോട്ടയം എസ്‌പി ഹരിശങ്കര്‍ പറഞ്ഞു. അറസ്റ്റ നടപടിക്രമങ്ങളുടെ ഭാഗമായി ബിഷപ്പിന്റെ സ്ഥാനവസ്ത്രങ്ങള്‍ മാറ്റിച്ചു. പകരം പാന്റും വെള്ള ഷര്‍ട്ടുമാണ് വേഷം. താങ്കളെ അറസ്റ്റ് ചെയ്യുകയാണെന്നും ഇനി നിയമനടപടികളുമായി മുന്നോട്ടുപോകാമെന്നും അന്വേഷണ സംഘം നേരത്തെ ബിഷപ്പിനെ അറിയിച്ചിരുന്നു ചോദ്യം ചെയ്യലില്‍ അന്വേഷണ സംഘം തൃപ്തരായിരുന്നില്ല. ബിഷപ്പിന്റെ മറുപടികളില്‍ വൈരുദ്ധ്യമുണ്ടെന്ന് പൊലീസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. വൈക്കം ഡിവൈഎസ്‌പിയാണ് അറസ്റ്റ് വിവരം ഫ്രാങ്കോയെ അറിയിച്ചത്. വഅറസ്റ്റ് വിവരം പഞ്ചാബ് പൊലീസിനെ അറിയിച്ചിട്ടുണ്ട്. അറസ്റ്റ് വിവരം അറിഞ്ഞതോടെ ബിഷപ്പിന്റെ അഭിഭാഷകരുടെ ഭാഗത്ത് നിന്ന് ജാമ്യത്തിനായുള്ള നീക്കം തുടങ്ങിക്കഴിഞ്ഞു. ഇതിനായി ജാമ്യാപേക്ഷ തയ്യാറാക്കി. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലില്‍ ബിഷപ്പ് ഫ്രാങ്കോ വളരെയധികം അസ്വസ്ഥനായിരുന്നുവെന്നും പല ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞുമാറിയെന്നും അന്വേഷണ സംഘം അറിയിച്ചു. മഠത്തില്‍ പോയതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഓര്‍മ്മയില്ലെന്ന മറുപടിയാണ് പലപ്പോഴും നല്‍കിയത്. കോട്ടയം എസ്‌പി പിഎസ് ഹരിശങ്കര്‍, അന്വേഷണ ഉദ്യോഗസ്ഥന്‍ വൈക്കം ഡിവൈഎസ്‌പി കെ സുഭാഷ് എന്നിവരുടെ നേതൃത്വത്തില്‍ തൃപ്പൂണിത്തറയില്‍ വച്ചുതന്നെയായിരുന്നു കഴിഞ്ഞ രണ്ട് ദിവസങ്ങളിലും എട്ടു മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യല്‍ നടത്തിയത്. ചോദ്യം ചെയ്യല്‍ വിജയരമായിരുന്നുവെന്നും എല്ലാ കാര്യത്തിലും വ്യക്തത വരുത്തിയാണ് ചോദ്യം ചെയ്യല്‍ പുരോമിക്കുന്നതെന്നും കോട്ടയം എസ്‌പി ഹരിശങ്കര്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു .

RELATED ARTICLES
- Advertisment -

Most Popular

Recent Comments