Saturday, April 20, 2024
HomeNationalഎന്‍.ഡി തിവാരിയുടെ ഭൗതികശരീരത്തിനു മുന്നിൽ പൊട്ടിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (video)

എന്‍.ഡി തിവാരിയുടെ ഭൗതികശരീരത്തിനു മുന്നിൽ പൊട്ടിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് (video)

മുതിര്‍ന്ന നേതാവ് എന്‍.ഡി തിവാരിയുടെ ഭൗതികശരീരത്തിനു സമീപം, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും പൊട്ടിച്ചിരിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും മുഖ്യമന്ത്രിയായിരുന്ന തിവാരിയുടെ മൃതദേഹം നിയമസഭാ മന്ദിരത്തില്‍ എത്തിച്ചപ്പോഴായിരുന്നു വിവാദമായ ചിരി. ബിഹാര്‍ ഗവര്‍ണര്‍ ലാല്‍ജി ടന്‍ഡന്‍, യുപി മന്ത്രിമാരായ മൊഹ്സിന്‍ റാസ, അശുതോഷ് ടന്‍ഡന്‍ എന്നിവരുമായി യോഗി എന്തോ ചര്‍ച്ച ചെയ്യുന്നതും തുടര്‍ന്ന് പൊട്ടിച്ചിരിക്കുന്നതുമാണു വീഡിയോയിലുള്ളത്. വിവിധ കോണുകളില്‍ നിന്ന് രൂക്ഷ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments