Thursday, March 28, 2024
HomeKeralaബോളിവുഡ് ചിത്രം പദ്മാവതിനെ പിന്തുണച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍

ബോളിവുഡ് ചിത്രം പദ്മാവതിനെ പിന്തുണച്ചു മുഖ്യമന്ത്രി പിണറായി വിജയന്‍

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ബോളിവുഡ് ചിത്രം പദ്മാവതിനെതിരെ രാജ്യത്താകമാനം പ്രതിഷേധം നടക്കുന്ന സാഹചര്യത്തില്‍ ചിത്രത്തിന് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. സര്‍ഗാത്മകതയ്ക്കെതിരായ ഭീഷണികള്‍ ചെറുത്തു തോല്‍പിക്കാനുള്ള കരുത്ത് കലാകാരന്‍മാര്‍ക്കുണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. കേരള ലളിതകലാ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളേജില്‍ സംഘടിപ്പിച്ച അഖി ദേശീയ കലാ ക്യാമ്പിന്‍റെ സമാപന സമ്മേളനവും കലാപ്രദര്‍ശനവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമാ നിര്‍മ്മാതാക്കള്‍ക്കായി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്ക് പോലും ഭീഷണി നേരിടുന്ന സാഹചര്യമാണ് നിലവില്‍ രാജ്യത്തുള്ളതെന്നും സ്വാതന്ത്ര്യം എന്നാല്‍ ആവിഷ്കാര സ്വാതന്ത്ര്യം കൂടിയാണെന്ന് മനസിലാക്കണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. കപടസദാചാരത്തിന്റേയും ജീര്‍ണിച്ച മതാചാരത്തിന്റേയും കണ്ണിലൂടെ സ്വാതന്ത്ര്യത്തെ നോക്കിക്കാണുന്നവര്‍ക്ക് ഇക്കാര്യം മനസിലാവില്ലെന്ന സൂചിപ്പിച്ച പിണറായി, ഇത്തരക്കാരാണ് സമകാലിക ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്നും പ്രസ്താവിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments