Friday, March 29, 2024
HomeKeralaനിയന്ത്രണംവിട്ട ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

നിയന്ത്രണംവിട്ട ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട്  തൊണ്ടയാട് ജംഗ്ഷനില്‍ നിയന്ത്രണംവിട്ട ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. ബസ് യാത്രക്കാര്‍ക്കാണ് പരിക്കേറ്റത്. നാട്ടുകാരും പോലീസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തി. മെഡിക്കല്‍ കോളേജ് ഭാഗത്തു നിന്ന് കോഴിക്കോട് നഗരത്തിലേക്കു വന്ന സിറ്റി ബസാണ് അപകടത്തില്‍പ്പെട്ടത്. ഞായറാഴ്ച വൈകീട്ടോടെ ആയിരുന്നു അപകടം.നിര്‍ത്തിയിട്ടിരുന്ന കാറിനും ബൈക്കിനും മുകളിലേക്കാണ് ബസ് മറിഞ്ഞത്. കാറിലും ബൈക്കിലും ഈസമയം യാത്രക്കാര്‍ ഉണ്ടായിരുന്നില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments