Saturday, April 20, 2024
HomeKeralaവായ‌്‌പകൾക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം

വായ‌്‌പകൾക്ക് ഒരു വര്‍ഷത്തെ മോറട്ടോറിയം

മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം വിദ്യാഭ്യാസ വായ‌്‌പ ഉള്‍പ്പെടെയുള്ളവയ‌്ക്ക‌് ഒരു വര്‍ഷത്തെ മോറട്ടോറിയം നല്‍കുമെന്ന‌് ബാങ്കേഴ‌്‌സ‌് സമിതി അധ്യക്ഷ പി വി ഭാരതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മൂന്ന‌് മാസത്തേക്ക‌് ജപ‌്തി നടപടികള്‍ സ്വീകരിക്കില്ല. എ ടി എം ചാര്‍ജുകള്‍ ഒഴിവാക്കുന്നതിനും പിന്‍വലിക്കാനുള്ള തുക വര്‍ധിപ്പിക്കുന്നതിനും, നിക്ഷേപങ്ങള്‍ കാലാവധിക്കു മുമ്ബ് പിന്‍വലിക്കുമ്ബോഴുള്ള ഫീസുകള്‍ വേണ്ടെന്ന് വയ‌്ക്കുന്നതിനും ബാങ്കുകള്‍ക്ക‌് വിവേചനാധികാരം നല്‍കി. മുഷിഞ്ഞതും കീറിയതും വികലമായതുമായ നോട്ടുകള്‍ എല്ലാ ബാങ്ക് ശാഖകളിലും കറന്‍സി ചെസ്റ്റുകളിലും മാറ്റി നല്‍കും. വായ്പകളുടെ പുനഃക്രമീകരണവും മൊറട്ടോറിയം ജൂലായ് 31 മുതല്‍ ബാധകമായിരിക്കും.കാലവര്‍ഷക്കെടുതി ബാധിച്ചതായി സര്‍ക്കാര്‍ പ്രഖ്യാപിച്ച റവന്യു ജില്ലകളിലെ ബാങ്കുകള്‍ സ്വീകരിക്കേണ്ട ആശ്വാസ നടപടികള്‍ ഉള്‍പ്പെടുത്തി മാര്‍ഗരേഖ പുറപ്പെടുവിച്ചിട്ടുണ്ട‌്. ഇത‌് ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, വാണിജ്യ ബാങ്കുകള്‍, ചെറുകിട ഫിനാന്‍സ് ബാങ്കുകള്‍, പ്രാദേശിക ഗ്രാമീണ ബാങ്കുകള്‍, സഹകരണ ബാങ്കുകള്‍ എന്നിവയ‌്ക്ക‌് ബാധകമായിരിക്കും. വായ്പയെടുത്തയാള്‍ മോറട്ടോറിയത്തിനും പുനഃക്രമീകരണത്തിനുമായി ഉടന്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കണം. അര്‍ഹമായ പുതിയ വായ‌്പ, അല്ലെങ്കില്‍ കൂടുതല്‍ തുകയുടെ വായ്പകള്‍ക്ക‌് ഡിസംബര്‍ 31നുള്ളില്‍ അപേക്ഷ നല്‍കണം. കാര്‍ഷികവിളകള്‍ക്കുള്ള പുതിയ വായ്പകള്‍ക്ക‌് അടുത്ത കൊയ്ത്തുകാലത്തിനുള്ളിലും അപേക്ഷിക്കണം. വായ്പകളുടെ പുനഃക്രമീകരണം ഒക്ടോബര്‍ 31ന‌് മുമ്ബ‌് പൂര്‍ത്തീകരിക്കണമെന്ന‌് ബാങ്കേഴ‌്സ‌് സമിതിയുടെ മാര്‍ഗരേഖയില്‍ പറയുന്നു. വിളകള്‍ക്കുള്ള ഹൃസ്വകാല വായ്പകളില്‍ കുടിശിക ഇല്ലെങ്കില്‍ ദീര്‍ഘകാല വായ്പയായി മാറ്റാം. പുതിയ ഈടുകള്‍ നല്‍കേണ്ടതില്ല. മൊറട്ടോറിയം ലഭിച്ച കാലാവധി ഉള്‍പ്പെടെ അഞ്ചുവര്‍ഷമായിരിക്കും തിരിച്ചടവ‌ിനുള്ള കാലാവധി. പലിശനിരക്ക് ഓരോ ബാങ്കിന്റേയും നയം അനുസരിച്ച‌് നിശ‌്ചയിക്കും. നിലവിലുള്ള കുടിശികയില്‍ല്‍ പിഴപ്പലിശയില്ല. പുനഃക്രമീകരിച്ച വായ്പയില്‍ പിഴപ്പലിശ ഉപേക്ഷിക്കുകയും ചെയ്യും. മൊറട്ടോറിയം കാലാവധിയില്‍ കൂട്ടുപലിശ ഇടാക്കരുതെന്നും തിരിച്ചടക്കേണ്ട തീയതി വരെ പുതിയ വായ്പകളില്‍ കൂട്ടുപലിശ ഉണ്ടായിക്കില്ലെന്നും മാര്‍ഗരേഖയില്‍ പറയുന്നു. വീട് അറ്റകുറ്റപ്പണി, പുനര്‍നിര്‍മാണം, റീഫര്‍ണിഷിങ‌്, പുനര്‍നിര്‍മാണം എന്നിവയില്‍ ആവശ്യാധിഷ്ഠിതമായ പൂരക (ടോപ് അപ്) വായ്പകള്‍ എന്നിവ പുനഃക്രമീകരിക്കും. അഞ്ച‌് ലക്ഷംരൂപ വരെയുള്ള പുതു വായ്പകള്‍ക്ക് മാര്‍ജിന്‍ ആവശ്യമില്ല. ദുരിതബാധിതര്‍ക്ക് 10,000 രൂപ വരെയുള്ള ആവശ്യാധിഷ്ഠിത പുതുവായ്പകളും അനുവദിക്കും. ബാങ്കുകളുടെ ഇഷ്ടാനുസരണം ഉയര്‍ന്ന തുക വായ‌്പ നല്‍കാമെന്നും മാര്‍ഗരേഖയില്‍ നിര്‍ദേശമുണ്ട‌്. തിരിച്ചറിയല്‍ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്ക‌് സര്‍ക്കാര്‍ അംഗീകൃത രേഖകള്‍ കെവൈസിയായി അംഗീകരിക്കും. ആവശ്യമായ ഇടങ്ങളില്‍ ബാങ്കുകള്‍ താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിപ്പിക്കും. എടിഎം ഉപയോഗത്തിന‌് ഈടാക്കുന്ന ചാര്‍ജുകളിലും ഇളവ‌് നല്‍കും. സര്‍ക്കാര്‍ അനിവദിക്കുന്ന ദുരിതാശ്വാസ തുകയില്‍ നിന്ന് ബാങ്കുകള്‍ മിനിമം ബാലന്‍സ് പിഴയോ മറ്റ് ചാര്‍ജ്ജുകളോ ഈടാക്കില്ല. ഒക്ടോബര്‍ 31 വരെ ഡ്യൂപ്ലിക്കേറ്റ‌് പാസ്ബുക്ക്, അക്കൗണ്ട് സ്റ്റേറ്റ്മെന്റ്, ഡെബിറ്റ് കാര്‍ഡ് ഹോട്ട്ലിസ്റ്റിങ‌്, പുതിയ ഡെബിറ്റ് കാര്‍ഡ് നല്‍കല്‍, ചെക്ക് ബുക്ക് റദ്ദാക്കല്‍, പുതിയവ നല്‍കല്‍ എന്നിവയ‌്ക്ക‌് ചാര്‍ജ‌് ഈടാക്കില്ല. കെവൈസി രേഖകള്‍ നഷ്ടപ്പെട്ടുപോയവര്‍ക്ക‌് ബാങ്കുകള്‍ ഫോട്ടോ പതിച്ച പാസ്ബുക്ക‌്ള്‍ നല്‍കേണ്ടതാണ്.ഇതിനായി ഒക്ടോബര്‍ 31 വരെ ചാര്‍ജുകള്‍ ഈടാക്കരുത‌്. ദുരന്ത കാലയളവില്‍ തിരിച്ചടവ‌് മുടങ്ങിയ കാര്‍ഷിക വായ്പ്പകള്‍ക്ക് പലിശ സബ്സിഡി കിട്ടുന്ന തരത്തില്‍ കാലാവധി നീട്ടി കിട്ടുന്നതിന‌് കേന്ദ്രസര്‍ക്കാരിനോട‌് ആവശ്യപ്പെട്ടതായും പി വി ഭാരതി പറഞ്ഞു. ദുരിതാശ്വാസവുമായി ബന്ധപെട്ടുള്ള പുനര്‍ വായ്പ്പകള്‍ക്കുള്ള കരാറുകളെ സ്റ്റാമ്ബ്‌ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കി കിട്ടുന്നതിനു സംസ്ഥാന ഗവേര്‍ന്മേന്റിനോടും ഇന്‍ഷുറന്‍സ് ക്ലൈമുകളുടെ നടപടികള്‍ വേഗത്തിലാക്കാന്‍ ഇന്‍ഷുറന്‍സ് കമ്ബനികളോടും ബാങ്കേഴ‌്സ‌് സമിതി യോഗം ശുപാര്‍ശ ചെയ്തു. കനറ ബാങ്ക‌് ചെയര്‍മാന്‍ ടി എന്‍ മനോഹരന്‍, കനറാ ബാങ്ക‌് തിരുവനന്തപുരം സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ ജി കെ മായ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments