Saturday, April 20, 2024
HomeNationalബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ ഗോസംരക്ഷണത്തിന് പ്രത്യേക പോലീസ് സംഘം

ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ ഗോസംരക്ഷണത്തിന് പ്രത്യേക പോലീസ് സംഘം

ബി.ജെ.പി ഭരിക്കുന്ന ഉത്തരാഖണ്ഡില്‍ ഗോസംരക്ഷണത്തിനും കശാപ്പ് തടയുന്നതിനും പ്രത്യേക പോലീസ് സംഘത്തെ നിയമിച്ചു. മുഖ്യമന്ത്രി ത്രിവേന്ദ്ര സിങ് റാവത്ത് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരുന്നു. സംസ്ഥാനത്തെ കുമോണ്‍, ഗര്‍വാള്‍ മേഖലകളില്‍ 11 പേരടങ്ങുന്ന പോലീസ് സംഘങ്ങളെ രൂപീകരിച്ച് കഴിഞ്ഞു. പശുക്കടത്തിനെക്കുറിച്ചും കശാപ്പിനെക്കുറിച്ചും സംഘം അന്വേഷിക്കും. പശു സംരക്ഷണത്തിനുള്ള പോലീസ് സേനയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മൂന്ന് കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്.

കഴിഞ്ഞ ജൂലൈയില്‍ ഉത്തരാഖണ്ഡില്‍ കശാപ്പ് നിരോധിച്ചിരുന്നു. കശാപ്പ് നടത്തുന്നവര്‍ക്ക് 5-10 വര്‍ഷം വരെ തടവുശിക്ഷയും 5000-10000 രൂപ വരെ പിഴയും ലഭിക്കും. പശു സംരക്ഷണത്തിന്റെ പേരില്‍ ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അക്രമം വ്യാപകമായിരിക്കെയാണ് ഉത്തരാഖണ്ഡ് പശു സംരക്ഷണത്തിനായി പോലീസ് സേന രൂപീകരിച്ചത്. പശുവിന്റെ പേരില്‍ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കുമെതിരായ അക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതിനെതിരെ സുപ്രീം കോടതി തന്നെ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments