Friday, April 19, 2024
HomeNationalജമ്മുകശ്മീരിൽ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

ജമ്മുകശ്മീരിൽ സേനയുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ കുപ്‌വാരയില്‍ സുരക്ഷാ സേനയുമുണ്ടായ ഏറ്റുമുട്ടലില്‍ ഭീകരന്‍ കൊല്ലപ്പെട്ടു. കുപ്‌വാര ജില്ലയിലെ ലാങെറ്റ് മേഖലയില്‍ ഇന്നലെ രാവിലെയാണ് ഏറ്റമുട്ടലുണ്ടായത്. പ്രദേശത്ത് ഭീകരര്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. തുടര്‍ന്ന് സൈന്യം തിരിച്ചടിച്ചു. കൊല്ലപ്പെട്ട ഭീകരനില്‍ നിന്ന് ഗ്രനേഡ്, തോക്ക്, പാകിസ്താന്‍ കറന്‍സി എന്നിവ കണ്ടെത്തി. മേഖലയില്‍ കൂടുതല്‍ ഭീകരരുണ്ടെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം തെരച്ചില്‍ തുടരുകയാണ്. ഭീകരനെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് സൈന്യം അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments