Tuesday, April 16, 2024
HomeInternationalഫെബ്രുവരി നാലിന് ഭൂമിക്ക് സമീപം കടന്ന് പോകുന്ന ഉൽക്കയുടെ പിന്നിലെ സത്യം

ഫെബ്രുവരി നാലിന് ഭൂമിക്ക് സമീപം കടന്ന് പോകുന്ന ഉൽക്കയുടെ പിന്നിലെ സത്യം

ഫെബ്രുവരി നാലിന് ഭൂമിക്ക് സമീപം കടന്ന് പോകുന്നത് ഒരു കിലോമീറ്ററിലധികം വലിപ്പമുള്ള ഉൽക്ക; മണിക്കൂറിൽ ഒരുലക്ഷത്തിലധികം കിലോമീറ്റർ സ്പീഡുള്ള ആ പോക്കിൽ ഭൂമിക്കൊന്നും പറ്റില്ലെന്ന് ഉറപ്പിച്ച് പറയാനാവില്ലെന്ന് നാസ. ഇങ്ങനെ ഒരു ന്യൂസ് രണ്ട് ദിവസമായി പലരും കണ്ടിരിക്കും. എന്താണ് അതിലെ സത്യം ? 2002 -ൽ നമ്മൾ കണ്ടെത്തിയ ‘ 2002 AJ129 ‘ എന്ന ഭീമൻ ഉൽക്ക ഭൂമിക്കടുത്തുകൂടെ കടന്നുപോകും. എന്നാൽ ഭൂമിക്കു ഭീഷണി ഇല്ലാത്ത ദൂരത്തിലാണ്.
ഭൂമിക്കും, ചന്ദ്രനും ഇടയ്ക്കുള്ള ദൂരത്തിന്റെ 10 മടങ്ങു ദൂരത്തിലൂടെയാണ് ഇത്തവണ ഈ ഉൽക്ക പോകുക. ഏതാണ് 42 ലക്ഷം കിലോമീറ്റർ ദൂരെക്കൂടെ.
ഈ ഉൽക്കയ്‌ക്ക്‌ ഏതാണ്ട് ഒരു കിലോമീറ്ററോളം വലിപ്പം ഉണ്ട്. ഒരു വലിയ മലയുടെ വലിപ്പം ! ഈ ഉൽക്ക പോകുന്നത് സെക്കന്റിൽ 30 കിലോമീറ്റർ സ്പീഡിലും !. അത് വന്നു ഭൂമിയിൽ ഇടിച്ചാൽ ആ ഇടിയുടെ ആഘാതത്തിൽ പൊടിപടലങ്ങൾ ആകാശത്തേക്ക് ഉയരുകയും, ആ പൊടിപടലങ്ങൾ വർഷങ്ങളോളം അന്തഃരീക്ഷത്തിൽ തങ്ങി നിൽക്കുകയും തന്മൂലം ഒരു ഹിമയുഗം ഉണ്ടായി ഭൂമിയിലെ ജീവജാലങ്ങളെല്ലാം ഇല്ലാതാവുകയും ചെയ്യും ! എന്നാൽ 10 വർഷത്തിലേറെയായി ഈ ഉൽക്കയുടെ സഞ്ചാരപഥം പഠിച്ചതിന്റെ കണക്കുകൂട്ടലിൽ ഭൂമിയുമായി ഒരു കൂട്ടി ഇടി ഉണ്ടാവാനുള്ള സാധ്യത NASA തള്ളിക്കളയുകയാണ്. ഈ ഉൽക്ക ആവശ്യമായ ദൂരത്തിലൂടെയാണ് ഇത്തവണ പോവുക. എന്തിനു.. നമ്മൾ നോക്കിയാൽ കാണാവുന്നതിലും പതിന്മടങ്ങു ദൂരെ !. ഒരു ചെറിയ ദൂരദർശിനിയിലൂടെ നോക്കിയാൽ പോലും അതിനെ കാണില്ല . എന്നാലും ജ്യോതിശാസ്ത്ര പ്രകാരം ഭൂമിക്ക് തൊട്ടടുത്തുകൂടെ എന്ന് പറയുന്നു എന്ന് മാത്രം. ഇത്തവണ ഈ ഉൽക്ക ഭൂമിക്ക് ഭീഷണി ആവില്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments