ക്ലിനിക്കിലെത്തിയ പെൺകുട്ടിയെ മൂന്ന് ദിവസം മുറിക്കുള്ളില്‍ പൂട്ടിയിട്ട് ഡോക്ടര്‍ പീഡിപ്പിച്ചു

doctor rape

ചികിത്സക്കായി ക്ലിനിക്കിലെത്തിയ പതിമൂന്ന് വയസു മാത്രം പ്രായമുള്ള പെൺകുട്ടിയെ ഡോക്ടര്‍ പീഡിപ്പിച്ചു. മൂന്ന് ദിവസം മുറിക്കുള്ളില്‍ പൂട്ടിയിട്ട് തുടര്‍ച്ചയായി പീഡിപ്പിക്കുകയായിരുന്നു.ചികിത്സക്കായി പോയ മകളെ ഡോക്ടര്‍ തടവിലാക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. കുട്ടിയെ കാണാതായതിനെതുടര്‍ന്ന് താനും നാട്ടുകാരും പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. മൂന്ന് ദിവസത്തിന് ശേഷം കുട്ടി അവിടെ നിന്നും രക്ഷപ്പെട്ടുവരികയായിരുന്നുവെന്നും പിതാവ് പോലീസിനോട് പറഞ്ഞു. മയക്കുമരുന്ന് നല്‍കിയാണ് ഡോക്ടര്‍ കുട്ടിയെ പീഡിപ്പിച്ചത് എന്നാണ് പരാതിയില്‍ പറയുന്നത്. കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയയാക്കി. പരാതിയില്‍ ഡോക്ടറെ അറസ്റ്റ് ചെയ്തു.