തൂങ്ങി മരിച്ച ടെക്‌നോപാര്‍ക്ക് ജീവനക്കാരി ഹാസ്യനടന്‍റെ നടന്‍റെ മകന്‍റെ കാമുകി

sucide

തിരുവനന്തപുരം കവടിയാര്‍ ജവഹര്‍ നഗറിലെ ശിവജി സഫയിര്‍ എന്ന ഫ്ലാറ്റിൽ തൂങ്ങിമരിച്ച യുവതി പ്രമുഖ ഹാസ്യനടൻ കൊച്ചുപ്രേമന്റെ മകന്റെ കാമുകിയെന്നു റിപ്പോർട്ട്. ടെക്‌നോപാര്‍ക്കിലെ ഐടി കമ്പനിയിലെ ജീവനക്കാരിയായ മാവേലിക്കര സ്വദേശി വിന്ദുജാ നായര്‍ എന്ന ഇരുപത്തിമൂന്നുകാരിയെയാണു ഫ്ലാറ്റിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കൊച്ചുപ്രേമന്റെ മകന്‍ ഹരികൃഷ്ണനുമായി യുവതി പ്രണയത്തിലായിരുന്നുവെന്നും ഒരുമിച്ചു ജോലി ചെയ്തിരുന്ന ഇവര്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും ഫ്ലാറ്റിലെ അന്തേവാസികൾ പറയുന്നു.

യുവതി കവടിയാറിലെ ഫ്ലാറ്റിലേക്കു താമസം മാറിയിട്ട് ഒരു മാസം മാത്രമേ ആയിട്ടുള്ളു. ഹരികൃഷ്ണൻ ഫ്ലാറ്റിലെ നിത്യസന്ദർശകനായിരുന്നെന്നു ഫ്ലാറ്റ് ജീവനക്കാർ പറയുന്നു. ഒരാള്‍ ഫ്ളാറ്റില്‍ സുഖമില്ലാതെയിരിക്കുന്നു എന്ന വിവരം ലഭിച്ചതിനെ തുടർന്നു പോലീസ് സ്ഥലത്തെത്തിയപ്പോള്‍ ഫ്ലാറ്റിലെ അന്തേവാസികളിൽ ചിലര്‍ ചേര്‍ന്ന് ഡി 12 ഫ്ളാറ്റില്‍ നിന്ന് പെണ്‍കുട്ടിയെ തൂങ്ങിയ നിലയില്‍ താഴെയിറക്കി ആശുപത്രിയിലേക്ക് കൊണ്ട് പോവുകയായിരുന്നു. ആശുപത്രിയിൽ എത്തും മുമ്പേ യുവതി മരിച്ചിരുന്നു.

തുടർന്നു കേരള പോലീസിന്റെ ഫോറൻസിക് വിഭാഗം ഫ്ലാറ്റിലെത്തി പരിശോധന നടത്തി. അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ല എന്നാണു പോലീസ് അറിയിച്ചിരിക്കുന്നത്. ആത്മഹത്യ തന്നെയാണെന്നാണു പോലീസ് നിഗമനം. എന്നാൽ കാരണം വ്യക്തമല്ല. മ്യൂസിയം പൊലീസിനാണ് അന്വേഷണ ചുമതല. സംഭവത്തിൽ കൊച്ചുപ്രേമന്‍ മ്യൂസിയം പൊലീസ് സ്‌റ്റേഷനില്‍ മൊഴി നല്‍കാനെത്തുകയുണ്ടായി.