രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശം; പ്രതിഷേധം ആളിക്കത്തി

rajaneekanth

രജനീകാന്തിന്‍റെ രാഷ്ട്രീയ പ്രവേശം തമിഴകത്ത് ചൂടുള്ള ചർച്ചയായിരിക്കുകയാണ്. അതേസമയം രജനീകാന്ത് തമിഴ് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിനെതിരെ ശക്തമായ പ്രതിഷേധവും ഉയരുകയാണ്. രജനീകാന്തിന്‍റെ പോയസ് ഗാർഡനിലെ വസതിക്ക് മുന്നിൽ തമിഴ് അനുകൂല സംഘടനയായ തമിഴ് മുന്നേറ്റ പടയുടെ പ്രതിഷേധം ആളിക്കത്തി. മിരമ്പി കന്നഡിഗനായര സംഘടനാ നേതാവ് വീരലക്ഷ്മിയും മുപ്പത്തിയഞ്ചോളം പ്രവർത്തകരുമാണു രജനീകാന്തിന്‍റെ കോലം കത്തിച്ചു പ്രതിഷേധിച്ചത്‌.

ആരാധകരുമായി കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിൽ രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന്‍റെ വ്യക്തമായ സൂചനകൾ നൽകിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി തമിഴ് സൂപ്പർതാരം രജനീകാന്ത് ഉടൻ കൂടിക്കാഴ്ച നടത്തുമെന്നാണ് ഏറ്റവും ഒടുവിലത്തെ റിപ്പോർട്ടുകൾ. സൂപ്പർതാരം ബിജെപിയുമായി അടുക്കുന്നുവെന്ന സൂചനകൾ ശക്തമാക്കിയാണ് പുതിയ അഭ്യൂഹം പ്രചരിക്കുന്നത്.

രജനീകാന്ത് രാഷ്ട്രീയത്തിൽ പ്രവേശിച്ചാൽ ബിജെപിയിലേക്കു സ്വാഗതം ചെയ്യുമെന്ന് പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായും പറഞ്ഞത്‌ അഭ്യൂഹങ്ങൾക്ക് ആഴം കൂട്ടി. രജനീകാന്തിനെ ബിജെപിയിലേക്കു ക്ഷണിച്ച് കേന്ദ്രമന്ത്രി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയും രംഗത്തെത്തി. പാർട്ടിയിൽ രജനീകാന്തിന് വളരെ ഉന്നതമായ സ്ഥാനമുണ്ടെന്നും ഗഡ്കരി വിശദീകരിച്ചു.