ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ; പി സി ജോർജ് ഇടത്തോട്ട്

p c george

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ചൂടിലേക്ക്. കെ എം മാണിയുടെ യു ഡി എഫ് പിന്തുണക്ക് ശേഷം പി.സി ജോര്‍ജിന്റെ ജനപക്ഷം പാര്‍ട്ടിയുടെ പിന്തുണ ഇടതുമുന്നണിക്ക്. കേരളാ കോണ്‍ഗ്രസിന് ചെങ്ങന്നുരില്‍ ഉള്ള 500 വോട്ടില്‍ മുന്നൂറും പി.ജെ ജോസഫിന്റേതാണെന്നും പി.സി ജോര്‍ജ് പറഞ്ഞു.അതേസമയം 200 വോട്ടിന് വേണ്ടി കെ.എം മാണിയെ ക്ഷണിക്കാന്‍ പോയ മൂന്ന് മുന്നണികളും അഴിമതിക്ക് അതീതരല്ലെന്ന് പി.സി ജോര്‍ജ് നേരത്തെ വ്യക്തമാക്കിയിരുന്നു. എങ്കിലും തമ്മില്‍ ഭേദം തൊമ്മന്‍ എന്ന നിലയില്‍ വ്യക്തിയെ നോക്കി ഒരാളെ പിന്തുണയ്‌ക്കുമെന്നും പി.സി പറഞ്ഞു.ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ആര്‍ക്കൊപ്പമാണെന്ന ചര്‍ച്ചകള്‍ക്ക് വിരാമമേകി തങ്ങള്‍ യു.ഡി.എഫിനെ പിന്തുണയ്‌ക്കുമെന്ന് കേരളകോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ കെ.എം.മാണി നേരത്തെ വ്യക്തമാക്കി.