Saturday, April 20, 2024
HomeNationalനിപ്പാ വൈറസ് ബാധ;തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും

നിപ്പാ വൈറസ് ബാധ;തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും

കോഴിക്കോട് ജില്ലയിലെ ചില പ്രദേശങ്ങളില്‍ കണ്ടെത്തിയ നിപ്പാ വൈറസിനെ സംബന്ധിച്ച്‌ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കേസെടുക്കും. ഇത്തരക്കാരെ കണ്ടെത്തി കേസെടുക്കാന്‍ സൈബര്‍ പൊലീസിന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് നിര്‍ദ്ദേശം നല്‍കിയത്. സോഷ്യല്‍ മീഡിയ വഴി ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിപ്പാ വൈറസ് ബാധിച്ച്‌ കോഴിക്കോട്, മലപ്പുറം ജില്ലയിലെ 10 പേര്‍ മരിച്ചതിന് പിന്നാലെയാണ് സോഷ്യല്‍ മീഡിയ വഴി ഇത് സംബന്ധിച്ച നിരവധി സന്ദേശങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. പലതും ജനങ്ങളെ പരിഭ്രാന്തിയിലാക്കുന്നതും വര്‍ഗീയ വിദ്വേഷമുണ്ടാക്കുന്നതുമായിരുന്നു. കോഴിക്കോട് ജില്ലയിലുള്ളവര്‍ക്ക് വിദേശത്തേക്ക് ജോലിക്ക് പോകാന്‍ കഴിയില്ലെന്ന് വരെ സന്ദേശങ്ങള്‍ പ്രചരിച്ചു. നിപ്പാ വൈറസ് മരുന്നു കമ്ബനിക്കാരുടെ കുതന്ത്രമാണെന്നും ചില കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചു. ഇക്കാര്യങ്ങള്‍ ശ്രദ്ധയില്‍ പെടുകയും പരാതികള്‍ ഉയരുകയും ചെയ്‌തതോടെയാണ് ഡി.ജി.പി കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments