Tuesday, April 16, 2024
HomeNationalകേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍ച്ച്‌ ബിഷപ്പ് അനില്‍ കൗട്ടോയുടെ കത്ത് വിവാദത്തില്‍

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ആര്‍ച്ച്‌ ബിഷപ്പ് അനില്‍ കൗട്ടോയുടെ കത്ത് വിവാദത്തില്‍

കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ഡല്‍ഹി ആര്‍ച്ച്‌ ബിഷപ്പ് അനില്‍ കൗട്ടോ പള്ളികളിലേക്ക് അയച്ച കത്ത് വിവാദത്തില്‍. ജനാധിപത്യവും മതേതരത്വവും ഭീഷണി നേരിടുന്ന പ്രക്ഷുബ്‌ധമായ രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്ത് ഉള്ളതെന്നും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തിനായി പ്രാര്‍ത്ഥനാ യോഗങ്ങള്‍ സംഘടിപ്പിക്കണം എന്നും ആവശ്യപ്പെട്ടാണ് ഡല്‍ഹിയിലെ പള്ളികളിലേക്ക് കൗട്ടോ കത്തയച്ചത്.2019ല്‍ പുതിയ സര്‍ക്കാറുണ്ടാകും. ഇതിനായി മേയ് 13 മുതല്‍ പ്രാര്‍ത്ഥനാ യോഗങ്ങള്‍ സംഘടിപ്പിക്കണമെന്നു എല്ലാ വെള്ളിയാഴ്ചയും ഉപവാസം നടത്തണമെന്നും മേയ് എട്ടിനയച്ച കത്തില്‍ ആര്‍ച്ച്‌ ബിഷപ്പ് പറയുന്നു. എന്നാല്‍ ഇതിനെതിരെ രൂക്ഷവിമര്‍ശനവുമായി ബി.ജെ.പി രംഗത്തെത്തി. ഏതെങ്കിലും പാര്‍ട്ടിക്ക് വോട്ട്​ ചെയ്യണമെന്നോ ചെയ്യേണ്ടെന്നോ നിങ്ങള്‍ക്ക് പറയാം. എന്നാല്‍, മതേതരവും കപട മതേതരവും എന്ന നിലയില്‍ പ്രയോഗിച്ചത്​ ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രാര്‍ത്ഥനയ്‌ക്ക് യാതൊരു രാഷ്ട്രീയ ലക്ഷ്യവുമില്ലെന്നും എല്ലാ തിരഞ്ഞെടുപ്പുകള്‍ക്ക് മുൻപും ഇത്തരത്തില്‍ പ്രാര്‍ത്ഥന സംഘടിപ്പിക്കാറുണ്ടെന്നും ആര്‍ച്ച്‌ ബിഷപ്പിന്റെ ഓഫീസ് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments