നടിയെ തട്ടിക്കൊണ്ടുപോകൽ കേസ്; മൂന്നാംപ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി

dileep jail

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ മൂന്നാംപ്രതി തമ്മനം മണപ്പാട്ടിപ്പറമ്ബില്‍ ബി. മണികണ്​ഠ​ന്റെ (29) ജാമ്യാപേക്ഷയാണ്​ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്​ കോടതി തള്ളിയത്​.പ്രതിക്ക്​ കുറ്റകൃത്യത്തിലുള്ള പങ്ക്​, ഇരയായ നടിയുടെ മൊഴിയില്‍നിന്നും അന്തിമ റിപ്പോര്‍ട്ടില്‍ നിന്നും വ്യക്​തമാകുന്നുണ്ടെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ ജാമ്യം നിരസിച്ചത്​. തിരിച്ചറിയല്‍ പരേഡില്‍ ഇരയാക്കപ്പെട്ട നടി പ്രതിയെ വ്യക്​തമായി തിരിച്ചറിഞ്ഞിട്ടുമുണ്ട്​. പ്രതികളുടെത്​ മുന്‍കൂട്ടി തീരുമാനിച്ച ക്രൂര പ്രവൃത്തിയായിരുന്നു​. സംഭവം നടന്നതിനു പിന്നാലെ അറസ്​റ്റ്​ ഒഴിവാക്കാന്‍ മണികണ്​ഠന്‍ അടക്കമുള്ളവര്‍ ഒളിവില്‍ കഴിഞ്ഞതാണ്​. ജാമ്യം നല്‍കിയാല്‍ വീണ്ടും ഒളിവില്‍ പോകുമെന്നാണ്​ പ്രോസിക്യൂട്ടറുടെ വാദം. ഹൈക്കോടതിയും ഇതേ കോടതിയും പ്രതിയുടെ ജാമ്യ​പേക്ഷ പലതവണ തള്ളിയതാണ്​. ഇരയായ നടിയുടെ മജിസ്​ട്രേറ്റ്​ മുൻപാകെ നല്‍കിയ മൊഴിയില്‍ മുഴുവന്‍ പ്രതികള്‍ക്കും കുറ്റകൃത്യത്തിലുള്ള പങ്ക്​ വ്യക്തമായി പറയുന്നുണ്ട്​. പ്രതിയുടെ കോള്‍ഡാറ്റാ റെക്കോഡുകളില്‍ നിന്ന്​ സംഭവം നടന്ന ദിവസം പ്രതി, ഒന്നാം പ്രതി സുനില്‍ കുമാറിനെ പലതവണ വിളിച്ചതായി വ്യക്​തമാകുന്നുണ്ട്​. കൂടാതെ, ശാസ്​ത്രീയ തെളിവുകളും സാഹചര്യത്തെളിവുകളും പ്രതിക്കെതിരായുണ്ട്​.