ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ഭാര്യ പേഴ്‌സിലാക്കി

വെട്ടിയെടുത്ത

മറ്റൊരു വിവാഹം കഴിക്കുമെന്ന് പറഞ്ഞ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ഭാര്യ പേഴ്‌സിലാക്കി. ചെന്നൈ സ്വദേശിനി സരസുവാണ് ഭര്‍ത്താവായ ജഗദീശന്റെ ജനനേന്ദ്രിയം മുറിച്ചത്. പതിനാല് വര്‍ഷം മുന്‍പ് വിവാഹതിരായ ജഗദീശന്‍-സരസു ദമ്പതികള്‍ക്ക് രണ്ട് കുട്ടികളുണ്ട്. അഭിപ്രായവ്യത്യാസങ്ങളെ തുടര്‍ന്ന് മാസങ്ങളായി പിരിഞ്ഞു താമസിക്കുകയായിരുന്ന ഇരുവരും കഴിഞ്ഞ ദിവസം മൂത്ത മകന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായാണ് ഒത്തുചേര്‍ന്നത്. ആഘോഷത്തിന് ശേഷം മദ്യപിച്ചെത്തിയ ജഗദീശന്‍ തന്റെ ഭാര്യക്ക് പ്രായമായെന്നും അതിനാല്‍ മറ്റൊരു വാവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും പറഞ്ഞു. ഇതില്‍ പ്രകോപിതയായ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു. തുടര്‍ന്ന് ജനനേന്ദ്രിയവുമായി യുവതി കടന്നുകളഞ്ഞു. ജഗദീശന്റെ കരച്ചില്‍ കേട്ടെത്തിയ അയല്‍വാസികളാണ് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്.