സുനി മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ വാഹനം കണ്ടെടുത്തു

പള്‍സര്‍ സുനി തമിഴ്‌നാട്ടിൽ

കൊച്ചിയില്‍ പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍ സര്‍ സുനി 2011ല്‍ മറ്റൊരു നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസിലെ വാഹനം പോലീസ് കണ്ടെടുത്തു. ദേശീയ പാതയില്‍ പനങ്ങാടിനു സമീപത്തു നിന്നാണു ടെംപോ ട്രാവലര്‍ കണ്ടെടുത്തത്. പ്രതികളുമായി പോലീസ് ഇവിടെ തെളിവെടുപ്പു നടത്തി. വാഹനം കോയമ്പത്തൂരിലേക്കു കടത്തിയെന്നായിരുന്നു നേരത്തേ പ്രതികള്‍ പോലീസിനോടു പറഞ്ഞിരുന്നത്. കൊച്ചിയില്‍ സിനിമാ ചിത്രീകരണത്തിനെത്തിയ നടിയെ 2011ല്‍ പള്‍സര്‍ സുനിയുടെ നിര്‍ദേശ പ്രകാരം വാനില്‍ കയറ്റിയ സംഘം തട്ടിക്കൊണ്ടുപോകാനായി നഗരത്തിലൂടെ ചുറ്റിക്കറക്കിയെന്നാണു പരാതി. യുവസംവിധായകന്റെ ഭാര്യയായ നടിക്കുവേണ്ടി സുനിലും സംഘവും ഒരുക്കിയ കെണിയില്‍ കുടുങ്ങിയത് നിര്‍മാതാവിന്റെ ഭാര്യയാണെന്നാണ് വിവരം.