മൂന്നു ജില്ലകളിലെ ചില വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ചയും അവധി

school

വെള്ളപ്പൊക്കം തുടരുന്നതിനാൽ  മൂന്നു ജില്ലകളിലെ ചില വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ചയും അവധി പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ ചില താലൂക്കുകള്‍ക്കാണ് ജില്ല കളക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
കോട്ടയം ജില്ലയിൽ ചങ്ങനാശേരി താലൂക്കിലെ ചങ്ങനാശേരി നഗരസഭ, വാഴപ്പള്ളി, കുറിച്ചി, പായിപ്പാട് എന്നീ പഞ്ചായത്തുകളിലെ പ്രഫഷനല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലയില്‍ ദുരിതാശ്വസ ക്യാംപ് പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്കും തിങ്കളാഴ്ച കലക്ടര്‍ അവധി പ്രഖ്യാപിച്ചു
ചങ്ങനാശ്ശേരി താലൂക്കിലെ ചങ്ങനാശ്ശേരി മുന്‍സിപ്പാലിറ്റി, വാഴപ്പള്ളി, കുറിച്ചി, പായിപ്പാട് എന്നീ പഞ്ചായത്തുകളിലേയും പ്രഫഷണല്‍ കോളേജ് ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.  പത്തനംതിട്ട ജില്ലയിലെ തിരുവല്ല, അടൂര്‍ താലൂക്കുകളിലെ ദുരിതാശ്വാസ ക്യാമ്ബുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധിയാണ്.
ആലപ്പുഴ ജില്ലയില്‍ കുട്ടനാട് താലൂക്കില്‍ പ്രഫഷണല്‍ കോളേജ് ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, മറ്റു ജില്ലകളില്‍ ദുരിതാശ്വാസ ക്യാമ്ബ് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അവധിയായിരിക്കുമെന്ന് കളക്ടര്‍മാര്‍ അറിയിച്ചു.