മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി; മെസേജുകളില്‍ കൃത്രിമം കാട്ടിയ തമിഴ്‌നാട്ടുകാരൻ പിടിയിൽ

ranni

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ പണം തട്ടാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശി പോലീസിന്റെ പിടിയിലായി. തമിഴ്‌നാട് തിരുച്ചിറപ്പള്ളി തൊട്ടിയാമ്ബട്ടിയില്‍ പളനിയപ്പന്‍ മകന്‍ വിജയകുമാറാണ് പോലീസ് പിടിയിലായത്. സോഷ്യല്‍ മീഡിയകള്‍ വഴി പ്രചരിച്ച മെസേജുകളില്‍ കൃത്രിമം കാട്ടിയാണ് പ്രതി തട്ടിപ്പു നടത്തിയത്. സിറ്റി പോലീസ് കമ്മിഷണര്‍ക്കു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ സൈബര്‍ഡോം നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇയാളുടെ അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തിരുന്നു. തമിഴ്‌നാട് കേന്ദ്രീകരിച്ച്‌ ഷാഡോ പോലീസ് നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് തിരുച്ചിറപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്ന് വിജയകുമാറിനെ സിറ്റി പോലിസ് കമ്മീഷണര്‍ പ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.