സംസ്ഥാനത്തെ പ്രളയക്കെടുതിലാക്കിയതിനു പിന്നില്‍ വൈദ്യുതി മന്ത്രി:കെ.സുരേന്ദ്രന്‍

surendran

സംസ്ഥാനത്തെ പ്രളയക്കെടുതിലാക്കിയതിനു പിന്നില്‍ വൈദ്യുതി മന്ത്രി എം.എം.മണിയും ചീഫ് എന്‍ജിനിയറുമാണെന്ന പ്രതിപക്ഷത്തിന്റ ആരോപണത്തിനു പിന്നാലെ പ്രളയക്കെടുതിയുമായി ബന്ധപ്പെട്ട് വൈദ്യുതി മന്ത്രി എംഎം മണിക്കും കെഎസ്‌ഇബി ചീഫ് എഞ്ചിനിയര്‍ക്കുമെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കെ.സുരേന്ദ്രന്‍. ഫേയ്സ്ബുക്കിലൂടെയാണ് സുരേന്ദ്രന്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. ഈ ദുരന്തം സര്‍ക്കാരുണ്ടാക്കിയതാണെന്ന് ആഗസ്റ്റ് 14നു തന്നെ ഞങ്ങള്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്രയും വെളിവില്ലാത്ത വൈദ്യുതി മന്ത്രിയെ ഇനിയും ആ സ്ഥാനത്തു തുടരാന്‍ അനുവദിക്കരുത്, ഈ കാര്യത്തില്‍ ശക്തമായ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഉത്തരവിടണമെന്നും കെ സുരേന്ദ്രന്‍ ഫേയ്സ്ബുക്കില്‍ കുറിച്ചു.