നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി

കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചിറക്കടവ് തെക്കേത്തുകവല മൂഴിമേല്‍ ബിജുവിന്റെ അമ്മ പൊന്നമ്മ (64) ഭാര്യ ദീപ്‌തി (36),മക്കളായ ഗൗരിനന്ദ (11), ഗാഥനന്ദ (5) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച്ച രാത്രി 8 മണിയോടെയാണ് സംഭവം പുറം ലോകമറിയുന്നത്. പാലായിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാനായ ബിജു ബുധനാഴ്‌ച്ച ഉച്ചക്കുശേഷം പല പ്രാവശ്യം വീട്ടിലേക്ക് ഫോണ്‍ ചെയ്യ്തിരുന്നുവെങ്കിലും ആരും ഫോണ്‍ എടുത്തിരുന്നില്ല.ബിജു അയല്‍വാസിയോട് വീട്ടിലേക്ക് വിളിച്ചിട്ട് ആരും ഫോണ്‍ എടുക്കുന്നില്ലന്നും അവിടെ ചെന്ന് വിവരം അറിയുവാനും ആവശ്യപ്പെട്ടിരുന്നു. അയല്‍വാസി മൂഴിമേല്‍ വീട്ടി ചെന്നെങ്കിലും വാതില്‍ അടച്ച നിലയിലാണെന്നും, അവിടെആരേയും കണ്ടില്ലന്നും ബിജുവിനെ അറിയിച്ചു. തുടര്‍ന്ന് ബിജു ഒരു ബന്ധുവിനോട് വിവരം അറിയിക്കുകയും ഇയാള്‍ വീട്ടില്‍ വന്നു നോക്കുമ്ബോള്‍ വാതില്‍ അടച്ച നിലയിലായിരുന്നു.വിട്ടിലെത്തിയ ബന്ധു ദീപ്‌തിയുടെ ഫോണിലേക്ക് വിളിച്ചപ്പോള്‍ വീടിനകത്ത് ഫോണ്‍ ബെല്ലടിക്കുന്നതുകേട്ടു ഇതേ തുടര്‍ന്ന് ഇയാള്‍ സമീപവസിയേയും കുട്ടിയെത്തി വീടിന്റെ വാതില്‍ പൊളിച്ചു വീടിനുള്ളില്‍ പ്രവേശിച്ചു നോക്കിയപ്പോള്‍ രണ്ടു മുറികളിലായി നാലുപേരും മരിച്ചു കിടക്കുന്നതാണ് കാണുന്നത്. പൊന്‍കുന്നം പോ