ഭര്‍ത്താവ് മറ്റൊരു സ്ത്രീയോടൊപ്പം; ചോദ്യം ചെയ്ത ഭാര്യക്ക് മർദ്ദനം

fight husband

ഭര്‍ത്താവിനെ മറ്റൊരു സ്ത്രീയോടൊപ്പം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തില്‍ കണ്ടതിനെ ചോദ്യം ചെയ്ത  ഭാര്യക്ക് ക്രൂര മര്‍ദനം. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് ഭര്‍ത്താവിന്റെ ക്രൂര മര്‍ദനത്തിന് യുവതി ഇരയായത്. മര്‍ദനത്തെ തുടര്‍ന്ന് യുവതിയുടെ ശരീരത്തിലെ പല ഭാഗത്തും സാരമായ രീതിയില്‍ പരിക്ക് പറ്റിയിട്ടുണ്ട്. യുവതി സാധനങ്ങള്‍ വാങ്ങാന്‍ മാര്‍ക്കറ്റില്‍ പോയി തിരിച്ച് വന്നപ്പോഴാണ് വീട്ടിലെ മുറിയില്‍ ഭര്‍ത്താവ് ഗ്രാമത്തിലെ മറ്റൊരു സ്ത്രീയോടൊപ്പം ലൈംഗീക ബന്ധത്തില്‍ ഏര്‍പ്പെടുന്ന സാഹചര്യത്തില്‍ കാണുവാനിടയായത്. ഇതിനെ ചോദ്യം ചെയ്തതിനെ തുടര്‍ന്ന് യുവതിയെ മുറിയില്‍ പൂട്ടിയിട്ട് ഭര്‍ത്താവ് മൃഗീയമായി മര്‍ദ്ദിച്ചു. ശേഷം യുവതിയെ അകത്താക്കി മുറി പൂട്ടിയിട്ട് പുറത്തേക്ക് പോയി. യുവതിയുടെ കരച്ചില്‍ കേട്ട് ഓടിവന്ന നാട്ടുകാരാണ് ഇവരെ മുറിക്കുള്ളില്‍ നിന്നും രക്ഷിച്ചത്. സംഭവത്തില്‍ യുവതി നല്‍കിയ പരാതി അനുസരിച്ച് ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.