Thursday, March 28, 2024
HomeInternationalഉ​ത്ത​ര കൊ​റി​യ​യു​ടെ ആ​ണ​വാ​യു​ധ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് എതിരെ യു​എ​സ് ഉ​പ​രോ​ധം

ഉ​ത്ത​ര കൊ​റി​യ​യു​ടെ ആ​ണ​വാ​യു​ധ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് എതിരെ യു​എ​സ് ഉ​പ​രോ​ധം

ഉ​ത്ത​ര കൊ​റി​യ​യു​ടെ ആ​ണ​വാ​യു​ധ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് ത​ട​യി​ടാ​ൻ സാ​മ്പ​ത്തി​ക ഉ​പ​രോ​ധം ശ​ക്ത​മാ​ക്കി യു​എ​സ്. ഉ​ത്ത​ര കൊ​റി​യ​യു​മാ​യി ഇ​ട​പാ​ടു​ക​ളു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് ബ​ന്ധ​മൊ​ഴി​വാ​ക്കാ​ൻ യു​എ​സ് ട്ര​ഷ​റി​യെ അ​ധി​കാ​ര​പ്പെ​ടു​ത്തു​ന്ന പു​തി​യ ഉ​ത്ത​ര​വി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പ് ഒ​പ്പു​വ​ച്ചു. പ്യോ​ഗ്യാം​ഗു​മാ​യു​ള്ള എ​ല്ലാ​വി​ധ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളും നി​ർ​ത്ത​ണ​മെ​ന്ന് ചൈ​ന സെ​ൻ​ട്ര​ൽ ബാ​ങ്ക് മ​റ്റു ചൈ​നീ​സ് ബാ​ങ്കു​ക​ൾ​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

ദ​ക്ഷി​ണ കൊ​റി​യ​ൻ പ്ര​സി​ഡ​ന്‍റ് മൂ​ൺ ജേ ​ഇ​ന്നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് മു​ന്പ് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ട്രം​പ്. വി​നാ​ശ​ക​ര​മാ​യ ആ​യു​ധ​ങ്ങ​ള്‍ വി​ക​സി​പ്പി​ക്കാ​നു​ള്ള ഉ​ത്ത​ര​കൊ​റി​യ സാ​ന്പ​ത്തി​ക സ്രോ​ത​സു​ക​ളെ വി​ച്ഛേ​ദി​ക്കാ​നാ​ണ് ന​ട​പ​ടി​ക​ൾ എ​ടു​ത്ത​തെ​ന്ന് ട്രം​പ് പ​റ​ഞ്ഞു. ആ​ണ​വാ​യു​ധ, മി​സൈ​ൽ പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്ക് വേ​ണ്ടി ഉ​ത്ത​ര​കൊ​റി​യ അ​ന്താ​രാ​ഷ്ട്ര സാ​ന്പ​ത്തി​ക വ്യ​വ​സ്ഥി​തി​യെ ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഹൈ​ഡ്ര​ജ​ൻ ബോം​ബ് പ​രീ​ക്ഷ​ണ​ത്തി​ന്‍റെ പേ​രി​ൽ ഉ​ത്ത​ര​കൊ​റി​യ​യ്ക്ക് എ​തി​രേ യു​എ​ൻ ര​ക്ഷാ​സ​മി​തി പു​തി​യ ഉ​പ​രോ​ധ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ട് ര​ണ്ടാ​ഴ്ച പി​ന്നി​ടു​ന്പോ​ഴാ​ണ് അ​മേ​രി​ക്ക​യു​ടെ നീ​ക്കം. പു​തി​യ ഉ​ത്ത​ര​വ് ഒ​രേ ഒ​രു രാ​ജ്യ​ത്തെ മാ​ത്ര​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്, അ​ത് ഉ​ത്ത​ര​കൊ​റി​യ​യെ ആ​ണെ​ന്നും യു​എ​സ് പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments