ഐടി ജീവനക്കാരി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു

it dead

ബംഗലൂരുവില്‍ ഐടി ജീവനക്കാരി കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തു. ബംഗലൂരുവിലെ ബെളന്തൂരില്‍, സസ്‌ന ടെക് പാര്‍ക്കില്‍ ജോലി ചെയ്യുന്ന 27 വയസ്സുള്ള ഗീതാഞ്ജലി എന്ന ഐടി ജീവനക്കാരിയാണ് ഇതേ കെട്ടിടത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയത്. കെട്ടിടത്തിന്റെ പത്താം നിലയില്‍ നിന്നായിരുന്നു യുവതി താഴേക്ക് ചാടിയത്. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ യുവതി സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അല്‍പ്പ സമയങ്ങള്‍ക്ക് ശേഷം പൊലീസ് എത്തി യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കൊണ്ടു പോയി. സസ്‌ന ടെക് പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന ഐടി സ്ഥാപനങ്ങളിലൊന്നായ അഡ്വോ ആപ്റ്റിക് നെറ്റ് വര്‍ക്കിലെ ജീവനക്കാരിയായിരുന്നു ഗീതാഞ്ജലി. സഹപ്രവര്‍ത്തകരുടെ മൊഴി അനുസരിച്ച് പതിവ് പോലെ രാവിലെ 10 മണിക്ക് തന്നെ യുവതി ഓഫീസിലേക്ക് വന്നിരുന്നു. എന്നാല്‍ യുവതിയുടെ ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല.