സീരിയല്‍ നടിയുടെ സ്വകാര്യ ദൃശ്യങ്ങൾ വൈറലായി; കരഞ്ഞു അപേക്ഷിച്ചു കൊണ്ട് നടി (വീഡിയോ)

0
3


സുഹൃത്തുക്കളായിരുന്നവര്‍ തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തുവിട്ടെന്ന് ആരോപിച്ച് സീരിയല്‍ നടി അജിനാ മേനോന്‍ രംഗത്ത്. സൗഹൃദ കാലത്ത് ചിത്രീകരിച്ച സ്വകാര്യ ദൃശ്യങ്ങള്‍ സുഹൃത്തായിരുന്ന യുവാവും യുവതിയും പുറത്തുവിട്ടെന്ന് അജിന പറയുന്നു. ഫെയ്‌സ്ബുക്ക് ലൈവിലെത്തിയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയത്. യുവതി തൃശൂര്‍ സ്വദേശിയും യുവാവ് കോഴിക്കോട് സ്വദേശിയുമാണെന്ന് അജിന പറയുന്നു. നല്ല സുഹൃത്തുക്കളായിരുന്ന സമയത്ത് ഇവര്‍ തന്റെ ചില സ്വകാര്യ നിമിഷങ്ങള്‍ തമാശയ്ക്ക് മൊബൈലില്‍ പകര്‍ത്തി. താന്‍ വസ്ത്രം മാറുന്നതും മറ്റുമാണ് പകര്‍ത്തിയത്. അന്നത് തമാശയായി കരുതി. തന്റെ മൊബൈില്‍ ചിത്രീകരിച്ച വീഡിയോ അവരുടെ മൊബൈലിലേക്കും മാറ്റിയതായി അറിഞ്ഞപ്പോള്‍ തന്നെ അത് ഡിലീറ്റ് ചെയ്യിപ്പിച്ചിരുന്നു. പിന്നീട് അവര്‍ മൊബൈല്‍ റിക്കവര്‍ ചെയ്ത് വീഡിയോ എടുക്കുകയായിരുന്നെന്ന് അജിന പറയുന്നു. ഇവര്‍ ഈ ചതി ചെയ്തപ്പോള്‍ എറണാകുളം സിറ്റി ഇന്‍ഫോപാര്‍ക്ക് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു അതിനു ശേഷമാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്യുന്നത്. ഇവര്‍ക്ക് സര്‍വ്വ ഒത്താശയും ചെയ്തു കൊടുക്കുന്ന മറ്റൊരാള്‍ക്കൂടിയുണ്ട്. ഇവര്‍ മൂലം തനിക്കു പുറത്തിറങ്ങാന്‍ കഴിയില്ലെന്നും താന്‍ ആത്മഹത്യ ചെയ്താല്‍ അതിന് പൂര്‍ണ ഉത്തരവാദി ഇവരായിരിക്കുമെന്നും അജിന കരഞ്ഞുകൊണ്ട് പറയുന്നു. മേനോന്‍ മേനോന്‍ എന്ന അക്കൗണ്ടിലാണ് വീഡിയോ പോസ്റ്റു ചെയ്യപ്പെട്ടത്. യുവതിയും സുഹൃത്തും ഒരുമിച്ച് എറണാകുളത്ത് ഫഌറ്റ് വാടകയ്ക്ക് എടുത്ത് താമസിക്കുകയാണ്. ഭര്‍ത്താവുമായി പിണങ്ങിയാണ് യുവതി എറണാകുളത്ത് സുഹൃത്തിനൊപ്പം താമസിക്കുന്നത്. ഇയാള്‍ ക്രിമിനലാണെന്നും പീഡനവും മോഷണവും അടക്കം ഒട്ടേറെ കേസുകളില്‍ പ്രതിയാണെന്നും അജിന പറയുന്നു. ഇരുവരും കൊച്ചിയില്‍ ഫഌറ്റ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം നടത്തുകയാണെന്നും നടി ആരോപിക്കുന്നു. കൊടും കുറ്റവാളികളായ ഇവരെ നിയമത്തിനു മുന്നില്‍ എത്തിക്കണമെന്നും അതിനായി എല്ലാവരുടേയും സഹായവും ഇവര്‍ അഭ്യര്‍ത്ഥിക്കുന്നു.