Friday, March 29, 2024
HomeNationalഇന്ത്യയുടെ ശക്തി ചോരുന്നു, വളർച്ചയിൽ പാക്കിസ്ഥാൻ മുന്നിൽ

ഇന്ത്യയുടെ ശക്തി ചോരുന്നു, വളർച്ചയിൽ പാക്കിസ്ഥാൻ മുന്നിൽ

സാമ്പത്തിക വളർച്ചയിൽ ഇന്ത്യയേ കടത്തിവെട്ടി പാക്കിസ്ഥാൻ മുന്നിലെത്തി. ഇന്ത്യ വല്ലാതെ കിതയ്ക്കുന്നു. തട്ടി കൂട്ടിയ വീരവാദങ്ങൾക്കും വീമ്പ് പറച്ചിലുനും കടുത്ത തിരിച്ചടി നല്കി സ്വിറ്റ്‌സര്‍ലൻഡില്‍ നടക്കുന്ന വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തുവിട്ട പട്ടികയിലാണ് ഈ കണക്കുള്ളത്.ചൈനയ്ക്കും പാകിസ്ഥാനും പിന്നിലായി 62മത് സ്ഥാനത്താണ് ഇന്ത്യയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നത്. സാമ്പത്തിക മേഖലയുടെ വളര്‍ച്ച അടിസ്ഥാനപ്പെടുത്തി തയ്യാറാക്കുന്ന 103 രാജ്യങ്ങള്‍ ഉള്‍പ്പെട്ട വാര്‍ഷികപട്ടികയില്‍ ചൈന 26മത് നില്‍ക്കുമ്പോള്‍ പാകിസ്ഥാന്‍ 47മത് സ്ഥാനത്തുണ്ട്.മികച്ച ജീവിതനിലവാരം, പാരിസ്ഥിതിക സ്ഥിരത, ഭാവിയില്‍ കടം വര്‍ദ്ധിക്കാനുള്ള സാധ്യത എന്നിവയെയൊക്കെ അടിസ്ഥാനപ്പെടുത്തി റാങ്ക് നിശ്ചയിച്ചിരിക്കുന്ന പട്ടികയില്‍ ഇക്കുറി മുന്നിലുള്ളത് നോര്‍വേയാണ്. അയര്‍ലന്‍ഡ്, ലക്സംബര്‍ഗ്, സ്വിറ്റ്സര്‍ലന്‍ഡ്, ഡെന്മാര്‍ക്ക് എന്നീ രാജ്യങ്ങള്‍ നോര്‍വേയ്‌ക്ക് തൊട്ടു പിന്നിലായുണ്ട്. യൂറോപ്യന്‍ ശക്തിയായ ജര്‍മ്മനി 12മത് നില്‍ക്കുമമ്പോള്‍ ഓസ്‌ട്രേലിയ ഒമ്പതാമതുമുണ്ട്.ഒരു വര്‍ഷത്തിനിടെ അത്ഭുതകരമായ രീതിയില്‍ സാമ്പത്തികമായി മെച്ചപ്പെട്ട രാജ്യങ്ങളുടെ പട്ടികയില്‍ ലിത്വാനിയ, ഹംഗറി, അസര്‍ബൈജാന്‍, പോളണ്ട് എന്നീ രാജ്യങ്ങളാണുള്ളത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments