റാ​ന്നിയിൽ പ്ര​വാ​സി മ​ല​യാ​ളി​ സ​ഹാ​യിച്ചു സ്ഥാപിച്ച സി​സിടി​വി കാ​മ​റ​ക​ള്‍ നോക്കുകുത്തികളായി

റാ​ന്നി ടൗ​ണി​ലെ സി​സി ടി​വി കാ​മ​റ​ക​ള്‍ നോക്കുകുത്തികളായിട്ടു മാ​സ​ങ്ങ​ൾ കഴിഞ്ഞു. റാ​ന്നി പെ​രു​മ്പു​ഴ മു​ത​ല്‍ ഇ​ട്ടി​യ​പ്പാ​റ​യി​ലെ പ​ഴ​യ ബാ​റി​ന് സ​മീ​പം വ​രെ റാ​ന്നി​യി​ലെ പ്ര​വാ​സി മ​ല​യാ​ളി​യു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​രു​പ​തോ​ളം കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ചി​രു​ന്നു. ഇ​തി​ലെ ദൃ​ശ്യ​ങ്ങ​ള്‍ പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ സ്ഥാ​പി​ച്ച ടി​വി​യി​ല്‍ കാ​ണാ​മാ​യി​രു​ന്നു. ടൗ​ണി​ല്‍ ന​ട​ക്കു​ന്ന എ​ന്ത് സം​ഭ​വ​വും ഉ​ട​ന​ടി പോ​ലീ​സി​ന് കാ​ണാ​നും അ​തു​വ​ഴി സം​ഭ​വ സ്ഥ​ല​ത്ത് പെ​ട്ടെ​ന്ന് എ​ത്തി​ച്ചേ​രാ​നും ക​ഴി​യു​മാ​യി​രു​ന്നു. ആ​ദ്യ​കാ​ല​ങ്ങ​ളി​ല്‍ വ​ലി​യ കു​ഴ​പ്പ​മി​ല്ലാ​തെ ക്യാ​മ​റ​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.  പി​ന്നീ​ട് ഇ​ടി​മി​ന്ന​ലി​ല്‍ ഏ​താ​നും കാ​മ​റ​ക​ള്‍​ക്ക് നാ​ശം നേ​രി​ട്ടു. ഇ​ത് യ​ഥാ​സ​മ​യം ന​ന്നാ​ക്കാ​ന്‍ ആ​രും മെ​ന​ക്കെ​ട്ടി​ല്ല. ഇ​തോ​ടെ ബാ​ക്കി​യു​ള്ള​വ കൂ​ടി കേ​ടാ​യി. ഒ​പ്പം കേ​ബി​ളും പ​ല​യി​ട​ത്തും മു​റി​ഞ്ഞു പോ​യി. ഇ​തോ​ടെ ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​നം പൂ​ർ​ണ​മാ​യും നി​ല​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് പ്ര​വ​ര്‍​ത്തി​ക്കാ​താ​യ​തോ​ടെ സി​സി​സി ടി​വി സ്ഥാ​പി​ച്ച ക​മ്പ​നി​ക്കെ​തി​രെ പ​ണം മു​ട​ക്കി​യ പ്ര​വാ​സി പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു. കേ​സെ​ടു​ക്കു​മെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ച​തു​മാ​ണ്. പി​ന്നീ​ട് വി​ഷ​യം താ​ലൂ​ക്ക് വി​ക​സ​ന സ​മി​തി​യി​ലെ​ത്തു​ക​യും ചെ​യ്തു. റാ​ന്നി, അ​ങ്ങാ​ടി, പ​ഴ​വ​ങ്ങാ​ടി എ​ന്നീ മൂ​ന്ന് പ​ഞ്ചാ​യ​ത്ത് ഉ​ള്‍​പ്പെ​ടു​ന്ന റാ​ന്നി ടൗ​ണി​ല്‍ നാ​ല്പ​തോ​ളം ക്യാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി അ​റി​യി​പ്പ് ത​ന്നി​രു​ന്നു.  എ​ന്നാ​ല്‍ നാ​ളി​തു​വ​രെ യാ​തൊ​രു ന​ട​പ​ടി​ക​ളും ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ണ്ടാ​യി​ട്ടി​ല്ല. ഇ​ട്ടി​യ​പ്പാ​റ​യി​ല്‍ ന​ട​പ്പി​ലാ​ക്കി​യ വ​ണ്‍​വേ സം​വി​ധാ​നം പ​ല​രും പാ​ലി​ക്കാ​തെ പോ​കു​ന്ന​തും അ​ടു​ത്തി​ടെ ടൗ​ണ്‍ കേ​ന്ദ്രീ​ക​രി​ച്ച് സ​മൂ​ഹ്യ​വി​രു​ദ്ധ ശ​ല്യം വ​ര്‍​ധി​ച്ച​തു​മെ​ല്ലാം ക​ണ​ക്കി​ലെ​ടു​ത്ത് ടൗ​ണി​ല്‍ ക്യാ​മ​റ​ക​ള്‍ സ്ഥാ​പി​ക്ക​ണ​മെ​ന്നാ​വ​ശ്യം ശ​ക്ത​മാ​യി​രി​ക്കു​ക​യാ​ണ്. ക്യാമറകൾ പണിമുടക്കിയതോടെ  സാ​മൂ​ഹ്യ വി​രു​ദ്ധ​ര്‍​ക്ക് കാര്യങ്ങൾ എളുപ്പമാകുകയും ചെ​യ്തു. നി​ല​വി​ലെ സം​വി​ധാ​ന​ത്തി​ല്‍ കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​ന്‍ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളെ സ​മീ​പി​ക്കേ​ണ്ട ഗതികേടാണ് പോ​ലീ​സി​ന്.