Thursday, April 18, 2024
HomeKeralaനിപ വൈറസ‌്; വ്യാജപ്രചരണം നടത്തിയ മോഹനന്‍ വൈദ്യര്‍ കേസിൽ കുടുങ്ങി

നിപ വൈറസ‌്; വ്യാജപ്രചരണം നടത്തിയ മോഹനന്‍ വൈദ്യര്‍ കേസിൽ കുടുങ്ങി

നിപ വൈറസിനെതിരെ ഫേസ‌്ബുക്കില്‍ കള്ളപ്രചാരണം നടത്തിയ രണ്ടുപേര്‍ക്കെതിരെ തൃത്താല പൊലീസ‌് കേസ‌് എടുത്തു. പ്രകൃതിചികിത്സകരായ മോഹനന്‍ വൈദ്യര്‍, ജേക്കബ്‌ വടക്കഞ്ചേരി എന്നിവര്‍ക്കെതിരെയാണ‌് തൃത്താല പൊലീസ‌് കേസ‌് എടുത്തത‌്. ആധുനിക വൈദ്യശാസ്‌ത്രത്തിനെതിരെ സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചരണത്തിലൂടെ മുന്‍പും ഇരുവരും വിവാദങ്ങളില്‍ നിറഞ്ഞിട്ടുണ്ട്‌. നിപ വൈറസ‌് എന്നത‌് ആരോഗ്യ വകുപ്പിന്റെ കള്ളപ്രചാരണമാണെന്നും മരുന്ന‌് മാഫിയയാണ‌് ഇതിന‌് പിന്നിലെന്നും ഫേസ‌്ബുക്കില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇത‌് നാല‌് ലക്ഷം പേര്‍ ലൈക്ക‌് ചെയ്യുകയും 13000 പേര്‍ ഷെയര്‍ ചെയ്യുകയും ചെയ‌്തിരുന്നു. ഗുരുതരമായ അവസ്ഥയെ ജനങ്ങള്‍ക്കിടയില്‍ ബോധപൂര്‍വം മറച്ചുവച്ച‌് ആരോപണങ്ങള്‍ പ്രചരിപ്പിച്ചതിനാണ‌് കേസ‌്. രോഗിയെ പരിചരിച്ച നഴ‌്സ‌് അടക്കം നിരവധി പേരുടെ മരണത്തിനിടയാക്കിയ മാരകരോഗത്തെക്കുറിച്ച്‌ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായി ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ‌് കേസ‌് രജിസ‌്റ്റര്‍ ചെയ‌്തത‌്. പ്രൈവറ്റ‌് ആയുര്‍വേദ മെഡിക്കല്‍ പ്രാക്ടീഷനേഴ‌്സ‌് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ഡോ. വിജിത‌് നല്‍കിയ പരാതിയിലാണ‌് കേസ്‌.

RELATED ARTICLES
- Advertisment -

Most Popular

Recent Comments