Tuesday, April 23, 2024
HomeNationalനരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ ഇനി മുതല്‍ പാഠ്യവിഷയം

നരേന്ദ്ര മോദിയുടെ പ്രസംഗങ്ങള്‍ ഇനി മുതല്‍ പാഠ്യവിഷയം

നരേന്ദ്ര മോദി ‘സത് ഭരണത്തെ’ കുറിച്ച്‌ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ നടത്തിയ പ്രസംഗങ്ങള്‍ രാജസ്ഥാനില്‍ ഐ.എ.എസുകാര്‍ക്ക് ഇനി മുതല്‍ പാഠ്യവിഷയം. മോദിയുടെ പ്രസംഗങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ‘ചിന്തന്‍ ശിവിര്‍’ എന്ന പുസ്തകമാണ് രാജസ്ഥാനിലെ ഐ.എ.എസ് ഓഫീസര്‍മാര്‍ക്ക് വിതരണം ചെയ്യുന്നത്. സര്‍ക്കാരില്‍ നിന്ന് ഔദ്യോഗികമായി അനുമതി ലഭിച്ചാല്‍ പുസ്തകം വിതരണം ചെയ്യുമെന്ന് രാജസ്ഥാന്‍ പഴ്‌സണല്‍ സെക്രട്ടറി ബാസ്‌കര്‍ എ സാവന്ത്. പുസ്തകം ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്യുന്നതിന് അനുമതി തേടി സര്‍ക്കാരിന് കത്ത് നല്‍കിയിട്ടുണ്ടെന്ന് പഴ്‌സണല്‍ സെക്രട്ടറി പറഞ്ഞു . ആവശ്യമായ പുസ്തകങ്ങള്‍ ഗുജറാത്ത് ചീഫ് സെക്രട്ടറി ജയ്പൂര്‍ ചീഫ് സെക്രട്ടറിക്ക് അയച്ചുനല്‍കിയതായും അവര്‍ അറിയിച്ചു. 2001 മുതല്‍ 2014 വരെയാണ് മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments