സഞ്ജു സാംസണ്‍ ഇന്ത്യ എ ടീമില്‍ ഇടംനേടി.

ഓസ്‌ട്രേലിയ എ, ദക്ഷിണാഫ്രിക്ക എ ടീമുകള്‍ ഉള്‍പ്പെട്ട ഏകദിന പരമ്ബരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ഇടംനേടി. ശ്രേയസ് അയ്യരാണ് ടീം ക്യാപ്റ്റന്‍.ബി ടീമിന്റെ ക്യാപ്റ്റന്‍ മനീഷ് പാണ്ഡെയാണ്. ഓസ്‌ട്രേലിയ എ ടീമിനെതിരായ ചതുര്‍ദിന മത്സരത്തിനുളള ടീമിനെയും ശ്രേയസ് അയ്യര്‍ നയിക്കും. ദുലീപ് ട്രോഫിക്കുള്ള ഇന്ത്യ ബ്ലു ടീമില്‍ മലയാളി പേസര്‍ ബേസില്‍ തമ്പി ഇടംനേടിയിട്ടുണ്ട്.