Tuesday, April 16, 2024
HomeKeralaമുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ നിരത്തിയ വാദഗതികൾക്കെതിരെ ചെന്നിത്തല

മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ നിരത്തിയ വാദഗതികൾക്കെതിരെ ചെന്നിത്തല

മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ക്ക് മറുപടിയുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ഡാമുകള്‍ ഒന്നിച്ച്‌ തുറന്ന് വിട്ടതാണ് വെള്ളപ്പൊക്കത്തിന് കാരണമെന്ന നിലപാടില്‍ ഉറച്ച്‌ നില്‍ക്കുന്നു എന്നും മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ നിരത്തിയ വാദഗതികള്‍ വിചിത്രവും, വസ്തുതാ വിരുദ്ധവുമാണെന്ന് രമേശ് ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ വാക്കുകള്‍: കേരളത്തെ തകര്‍ത്ത് കളഞ്ഞ ഭീകരമായ വെളളപ്പൊക്കം സര്‍ക്കാര്‍ സൃഷ്ടിയാണ്. അതിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷപ്പെടാന്‍ പാഴ് ശ്രമമാണ് അദ്ദേഹം നടത്തുന്നത്.
എല്ലാ വിധ മുന്നറിയിപ്പുകളും യഥാ സമയം നടത്തി, നടപടി ക്രമങ്ങളെല്ലാം പാലിച്ചാണ് ഡാമുകള്‍ തുറന്നത് എന്നാണ് മുഖ്യമന്ത്രി പത്ര സമ്മേളനത്തില്‍ ആവര്‍ത്തിച്ചു. അത് ശരിയാണെങ്കില്‍ കുറ്റം ജനങ്ങള്‍ക്കാണ്. ഒഴിഞ്ഞ് പോകണമെന്ന് പറഞ്ഞിട്ടും അത് കേള്‍ക്കാതെ ജനങ്ങള്‍ അവിടെ തന്നെ ഇരുന്നു എന്നാണോ മുഖ്യമന്ത്രി അര്‍ത്ഥമാക്കുന്നത്. ജനങ്ങളുടെ തലയില്‍ പഴി ചാരി മഹാ പ്രളയത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് തടയൂരാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. അര്‍ദ്ധ രാത്രിയില്‍ തലക്ക് മുകളിലേക്ക് വെളളം കയറിയെന്നാണ് സി പിഎം രാജു എബ്രഹാം പറയുന്നത്. മുഖ്യമന്ത്രിക്ക് അദ്ദേഹത്തെയെങ്കിലും ബോധ്യപ്പെടുത്താന്‍ കഴിയുമോ. സജി ചെറിയാന്‍, വീണാ ജോര്‍ജ്ജ് എന്നിവര്‍ സി പി എം എം എല്‍ എ മാര്‍ അപ്രതീക്ഷിതമായി വെളളം കയറിയെന്നാണ് പറഞ്ഞത്. കൃത്യമായ മുന്നറിയിപ്പ് നല്‍കിയെന്ന് മുഖ്യമന്ത്രി പറയുന്നതില്‍ എന്താണര്‍ത്ഥം. വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ വസ്തുതാ വിരുദ്ധമാണ്. ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ക്ക് അദ്ദേഹം കൃത്യമായ മറുപടി നല്‍കിയില്ല. പറയാത്ത കാര്യങ്ങളാണ് പലതും വിശദീകിരച്ചിരിക്കുന്നത് . അദ്യം അദ്ദേഹം എന്റെ രണ്ട് ഫേസ് ബുക്ക് പോസ്റ്റുകള്‍ ഉദ്ധരിക്കുന്നു. ജുലായ് 30 ന് രാവിലെ 8.32 ന് ഞാനിട്ട് ഫേസ് ബുക്ക് പോസ്റ്റ് അദ്ദേഹം വായിക്കുക.ും ചെയ്തു. … ‘ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കുന്നു, ഇനി 0.36 അടി കൂടി വെള്ളം നിറഞ്ഞാല്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കും ജനങ്ങളുടെ ആശങ്ക ഒഴിവാക്കാനുള്ള നടപടിയാണ് വേഗം കൈക്കൊള്ളേണ്ടത്. ഷട്ടര്‍ തുറക്കുക അനിവാര്യമായി തീര്‍ന്നിരിക്കുന്നു’-  ഡാം തുറക്കണമെന്ന കാര്യം അനിവാര്യമായിരിക്കുന്നു എന്ന് എനിക്ക് അന്നേ ബോധ്യമുണ്ടായിരിക്കുന്നുവെന്നാണ് മുഖ്യമന്ത്രി വാദിക്കുന്നു. ആ വാദം ശരിയാണ്. ഡാം അന്നേ തുറക്കണമെന്ന് തന്നെയാണ് അന്നത്തേയും ഇന്നത്തേയും എന്റെ വാദം. ക്രമമായി അന്ന് മുതല്‍ ഡാം തുറന്ന് വച്ചിരിന്നുവെങ്കില്‍ ഇപ്പോഴത്തെ ദുരന്തും ഉണ്ടാകില്ലന്ന് തന്നെയാണ് ഞാന്‍ പറഞ്ഞത്. എന്റെ വാദഗതിയെ സാധൂകരിക്കുന്നത് തന്നെയാണ് ആ പോസ്റ്റ്. അതിലെന്താണ് തെറ്റ് ? . ആഗസ്റ്റ് 14 ന് രാത്രി 8.06 നുള്ള മറ്റൊരു ഫേസ് ബുക്ക് പോസ്റ്റും അദ്ദേഹം ഉദ്ധരിക്കുന്നുണ്ട്. എല്ലാ തയ്യാറെടുപ്പുകളും ദുരന്ത നിവരാണ അതോറിറ്റി കൈക്കൊണ്ട് കഴിഞ്ഞു. ജനങ്ങള്‍ സഹകരിക്കണമെന്ന പോസ്റ്റാണത്. ചെറുതോണിക്ക് താഴെ ഇടുക്കി ജില്ലയിലെ തെയ്യാറെടുപ്പുകളെക്കുറിച്ചാണ് ഞാന്‍ ആ പോസ്റ്റില്‍ പറഞ്ഞത് . ഇന്നലെ പത്ര സമ്മേളനത്തിലും ഞാന്‍ ഇക്കാര്യം പറഞ്ഞിരുന്നു. ഇടുക്കി ഒഴികെ മറ്റെങ്ങും ആളുകള്‍ക് മുന്നറിയിപ്പ് കിട്ടിയിട്ടില്ല. മാത്രമല്ല അത് മുല്ലപ്പെരിയാര്‍ നിറയുന്ന പശ്ചാത്തലത്തിലുമായിരുന്നു. അതിനെ വളച്ചൊടിച്ച്‌ മുഖ്യമന്ത്രി തന്റെ വീഴ്ചയെ ന്യായീകരിക്കാന്‍ ശ്രമിച്ചത് ഉചിതമായില്ല. ആടിനെ പട്ടിയാക്കുന്ന പഴയ തന്ത്രം മാത്രമാണിത്. ഞാന്‍ ഇവിടെ മുഖ്യമന്ത്രിയുടെ തന്നെ മറ്റൊരു ഫേസ് ബുക്ക് പോസ്റ്റ് ഉദ്ധരിക്കാം. വെള്ളം പൊക്കം രൂക്ഷമായ ആഗസ്ത് 15 ന് രാത്രി 7.49 ന് പുറത്ത് വന്ന മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റില്‍ ഇങ്ങിനെ പറഞ്ഞു. ‘ സംസ്ഥാനത്തെ എല്ലാ ജില്ലകളിലു കനത്ത മഴ ഉണ്ടാകുമെന്നതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മഴക്കൊപ്പം ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ മുന്നറിയപ്പില്‍ പറയുന്നു. എല്ലാവരും ജാഗ്രത പാലിക്കുക. ഒരു കാര്യം പ്രത്യേകമായി ഓര്‍ക്കുക, പ്രധാനപ്പെട്ട എല്ലാ ഡാമുകളും തുറന്ന് വിട്ടിട്ടുണ്ട്. നദികളില്‍ കൈവഴികളില്‍ ജലനിരപ്പ് ഉയര്‍ന്ന് വരികയാണ്. ആരും നദീതീരങ്ങളിലേക്ക് പോകരുത്. വെള്ളക്കെട്ടില്‍ കുട്ടികള്‍ പോകാതെ ശ്രദ്ധിക്കണം’ തലക്ക് മീതെ വെള്ളം ഉയര്‍ന്ന് ജനങ്ങള്‍ പരക്കം പാഞ്ഞ് തുടങ്ങുമ്ബോഴാണ് മുഖ്യമന്ത്രിയുടെ ഫേസ് ബുക്ക് പോസ്റ്റെന്നതാണ് ശ്രദ്ധേയം. എത്ര ലാഘവത്തിലാണ് അദ്ദേഹം കാര്യങ്ങളെ കണ്ടിരുന്നത്. നദീ തീരങ്ങളിലേക്ക് പോകരുതെന്നും വെള്ളക്കെട്ടില്‍ കുട്ടികള്‍ പോകരുതെന്നുമാണ് അദ്ദേഹം പറയുന്നത്. അ്‌പ്പോള്‍ രാത്രി വീട്ടിനകത്തേക്ക് വെള്ളം കുതിച്ചുവരികയായിരുന്ന അവസ്ഥയായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. 1924 ലെ മഹാ പ്രളയ കാലത്തുണ്ടായതിനെക്കാള്‍ കുറഞ്ഞ അളവ് മഴയാണ് ഇപ്പോള്‍ ഉണ്ടായതെന്ന എന്റെ വാദം ശരിയല്ലന്ന് മുഖ്യമന്ത്രി പറയുന്നു. 1924 ല്‍ 3368 മി. മി മഴ ലഭിച്ചെന്നും ഇപ്പോള്‍ 2018 ല്‍ 2500 മി. മി മഴയേ ഉണ്ടായിരുന്നുള്ളുവെന്നാണ് എന്നാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ അത് ശരിയല്ലെന്നും 1924 വര്‍ഷത്തെ മുഴുവന്‍ മഴയാണ് അതെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ രേഖകളനുസരിച്ച്‌ അത് ശരിയല്ല. അത് 1924 ജൂലൈ ഒന്നുമുതല്‍ 27 ദിവസം കേരളം മുഴുവന്‍ പെയ്ത മഴ യുടെ കണക്കാണ്. ഒരു വര്‍ഷം മുഴുവനാണ് അത്രയും മഴയെങ്കില്‍ പ്രളയം തന്നെ ഉണ്ടാകുമായിരുന്നില്ല. അന്ന് ഒരു ഡാം മാത്രമെ ഉണ്ടായിരുന്നുള്ളു. ഇന്ന് 42 മേജര്‍ ഡാമുകളടക്കം 82 ഡാമുകളുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയാണ്. പക്ഷ ചോദ്യം എന്നിട്ടും ഇത്രയും വലിയ പ്രളയം ഉണ്ടായി എന്നാണ്. വെള്ളപ്പൊക്കം ചെറുക്കുന്നതിന് കൂടിയാണ് ഡാമുകള്‍ പണിയുന്നത്. ഡാമുകള്‍ അശാസ്ത്രീയമായ തുറന്ന് വിട്ടത് കാരണമാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കം ഉണ്ടായത്. അതിനുത്തരവാദി സര്‍ക്കാര്‍ തന്നെയാണ്. കൃത്യമായ മുന്നറിയിപ്പ് നല്‍കിയ ശേഷമാണ് ഡാമുകള്‍ തുറന്നതെന്ന് മുഖ്യമന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ പറയുന്നു. ഇടുക്കിയിലെ ചെറുതോണി, ഇടമലയാര്‍, കക്കി, ആനത്തോട് എന്നീ വലിയ ഡാമുകളില്‍ കൃത്യമായ അലര്‍ട്ട് നല്‍കിയാണ് തുറന്നത് എന്ന് അദ്ദേഹം വാദിക്കുന്നു. ഓരോ ഡാമിലും എപ്പോള്‍ ബ്ളൂ, ഓറഞ്ച്, റെഡ് അലര്‍ട്ടുകള്‍ നല്‍കിയെന്ന് സമയം ക്രമം വച്ചു തന്നെ കൃത്യമായി അദ്ദേഹം വിവരിക്കുന്നുണ്ട്. പക്ഷെ മുഖ്യമന്ത്രി പറയുന്ന ഈ അലര്‍ട്ടുകളില്‍ ഇടുക്കിയിലെ ചെറുതോണി ഒഴികെ മറ്റൊനന്നും ജനങ്ങള്‍ അറിഞ്ഞ കാര്യങ്ങളല്ല. ഉദ്യേഗസ്ഥര്‍ എഴുതിക്കൊടുക്കുന്ന കാര്യങ്ങള്‍ മുഖ്യമന്ത്രി അപ്പാടെ ഉരുവിടുകയാണ് ചെയ്തത്. ഒരു മുന്നറിയിപ്പും എവിടെയും കിട്ടിയില്ല. രാത്രിയില്‍ വീടുകളിലേക്ക് വെള്ളം കുതിച്ച്‌ കയറിയപ്പോള്‍ ഉടുതുണിക്ക് മറുതുണിയില്ലാതെ ജനങ്ങള്‍ ഓടി രക്ഷപ്പടുകയോ, രണ്ടാം നിലകളിലേക്കും മട്ടുപ്പാവുകളിലേക്കും ജനങ്ങള്‍ ഓടിക്കയറുകയോ ആണ് ചെയ്തത്. ചെങ്ങന്നൂരിലും തിരുവല്ലയിലും മറ്റും രാത്രി ഒരു മണിക്കാണ് വെള്ളം കയറിയത്. പെരിയാറ്റിലും പമ്ബയിലും കിലോമീറ്ററുകളോളം ഉള്ളിലേക്ക് വെളളം കയറി. പക്ഷേ നൂറു മീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ മാറി താമസിക്കണമെന്നാണ് മുന്നറിയിപ്പ് നല്‍കിയിരുന്നത്. ഇത് എന്ത് തരം മുന്നറിയിപ്പാണ് ഇത്. മുഖ്യമന്ത്രി ഇന്നലെ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ ഇങ്ങനെ പറയുന്നു. ‘നദികള്‍ കര കവിഞ്ഞൊഴുകുന്നത് സംബന്ധിച്ച്‌ നദീ തീര വാസികളെ മുന്‍കൂട്ടി അറിയിക്കുകയും അവരോട് മാറി താമസിക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തിട്ടുണ്ട്’. എവിടെ മുന്നറിയപ്പ് നല്‍കിയ കാര്യമാണ് മുഖ്യമന്ത്രി പറയുന്നത്? ആലുവ, കാലടി, പെരുമ്ബാവൂര്‍, പറവൂര്‍, ചാലക്കുടി, വൈക്കം, ചെങ്ങന്നൂര്‍ തുടങ്ങിയ ഭാഗങ്ങളില്‍ ഒന്നും മുന്നറിയിപ്പുണ്ടായില്ല. പത്തനംതിട്ടയില്‍ മുന്നറിയിപ്പ് വാഹനങ്ങള്‍ തന്നെ വെള്ളത്തില്‍ പോയി. ഇടുക്കിയിലൊഴികെ മറ്റെങ്ങും മുന്നറിയിപ്പ് ജനങ്ങള്‍ക്ക് കിട്ടിയിട്ടില്ല. ഇവിടെ പ്രസക്തമായ മറ്റൊന്നുണ്ട്. സെന്‍ട്രല്‍ വാട്ടര്‍ കമ്മിഷന്റെ ഗൈഡ് ലൈന്‍ അനുസരിച്ച്‌ ഓറഞ്ച്, റെഡ് അലെര്‍ട്ടുകള്‍ നല്‍കുമ്ബോള്‍ പാലിക്കേണ്ട നടപടി ക്രമങ്ങള്‍ പാലി്ച്ചോ എന്നതാണ് അത്. 2016 ല്‍ സി ഡബ്ളിയു സി പുറപ്പെടുവിച്ച ആക്ഷന്‍ പ്ളാനില്‍ അവ എണ്ണി എണ്ണി പറയുന്നുണ്ട്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിക്കുമ്ബോള്‍ തന്നെ ജനങ്ങളെ ഒഴിപ്പിക്കണമെന്ന കാര്യത്തില്‍ വ്യക്തമായ രൂപരേഖ തയ്യാറാക്കണം. വെളളപ്പൊക്കം ഉണ്ടാകാവുന്ന സ്ഥലങ്ങളെ ക്കുറിച്ച്‌ ധാരണ വേണം. ഇത്ര അളവ് വെള്ളം തുറന്ന് വിടുമ്ബോള്‍ ഏതൊക്കെ സ്ഥലത്ത് എത്ര അളവില്‍ വെള്ളം പൊങ്ങും എന്നതിനെക്കുറിച്ചുള്ള കണക്കെടുക്കണം. അത് അടയാളപ്പെടുത്തണം. ദുരിതാശ്വാസ ക്യാമ്ബുകള്‍ എവിടെയൊക്കെ തുറക്കണം. അവിടെ എന്തൊക്കെ സാധാനങ്ങള്‍ വേണം തുടങ്ങി എല്ലാക്കാര്യത്തിലും മുന്നൊരുക്കള്‍ നടത്തണം. ഏതൊക്കെ ഇനം മരുന്നുകള്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ വാങ്ങി വക്കണം എന്ന കാര്യത്തില്‍ പോലും ഗൈഡ് ലൈനില്‍ പ്രത്യേക നിര്‍ദേശം ഉണ്ട്. പ്രത്യേക തരം ശബ്ദം ഉപയോഗിച്ച്‌ അലര്‍ട്ട് സൈറണ്‍ നല്‍കണമെന്നും നിര്‍ദ്ദേശിക്കുന്നു. ഇതൊക്കെ പൂര്‍ത്തിയാക്കിയ ശേഷമാണ് റെഡ് അലര്‍ട്ട് വരുന്നത്. ജനങ്ങള്‍ക്ക് ഒഴിപ്പിക്കാനും, പുനരധിവസിക്കാപ്പിക്കാനുമുള്ള സമയം നല്‍കിയതിനും ശേഷമേ ഡാമുകള്‍ തുറക്കാവൂ എന്നാണ് നിബന്ധന. റെഡ് അലര്‍ട്ട് നടപ്പിലാക്കുന്നതിന് മുമ്ബ് തന്നെ ഒഴിപ്പിക്കല്‍ നടന്നിരിക്കണം. ഇങ്ങനെ ജനങ്ങളെ മാറ്റി പാര്‍പ്പിച്ച ശേഷമാണോ കേരളത്തില്‍ ഡാമുകള്‍ തുറന്നത്.? യാതൊരു മുന്നൊരുക്കവും മുന്നറിയി്പ്പും ഇ്ല്ലാതെ തന്നെയാണ് ഇത്രയും ഡാമുകള്‍ തുറന്നു വിട്ടത്. ഈ വര്‍ഷത്തെ വെളളപ്പൊക്കം മുന്‍കൂട്ടി കാണുന്നതിനും നീരീക്ഷണത്തിനുമായി സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ ഫോര്‍ ഫള്ഡ് ഫോര്‍കാസ്റ്റിംഗ് ( എസ് ഒ പി ) തയ്യാറാക്കുന്നതിന് കേന്ദ്ര വാട്ടര്‍ കമ്മീഷന്‍ കേരളം അപേകഷ നല്‍കാതിരുന്നത് വീഴ്ചയായി. ഇത് ചെയ്തിരുന്നുവെങ്കില്‍ ഇവിടുത്തെ വെള്ളപ്പൊക്കം കേന്ദ്ര വാട്ടര്‍ കമ്മീഷന്‍ കൃത്യമായി പ്രവചിക്കുകയും മുന്‍ കരുതല്‍ എടുക്കുകയും ചെയ്യുമായിരുന്നു. സംസ്ഥാനത്തിന് വേണ്ടി മാത്രമായി ഒരു എസ് ഒ പി തയ്യാറാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുമില്ല. മറ്റു പല സംസ്ഥാനങ്ങളും ഇത് ചെയ്തിട്ടുണ്ട്. കണക്കുകള്‍ കൊണ്ട് കസര്‍ത്ത് കാട്ടുന്നതിന് മുമ്ബ് മുഖ്യമന്ത്രി സെന്‍ട്രല്‍ വാട്ടര്‍ കമ്മീഷന്റെ ഗൈഡ് ലൈന്‍ ഒ്ന്ന് വായിച്ച്‌ നോക്കണമായിരുന്നു. ആളുകളെ നദികളുടെ തീര ദേശത്ത് നിന്ന് മാറ്റിപ്പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ സ്്വീകരിച്ചുവെന്ന് പത്ര സമ്മേളനത്തില്‍ ഒന്നിലേറെ സ്ഥലത്ത് മുഖ്യമന്ത്രി അവകാശപ്പെടുന്നു. ചെറുതോണിയുടെ ഇരു വശങ്ങളിലുമല്ലാതെ മറ്റെവിടെയും ആളുകളെ മാറ്റിപാര്‍പ്പിച്ചിട്ടില്ല. മാറ്റി പാര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ ഇപ്പോള്‍ രക്ഷാ പ്രവര്‍ത്തനത്തിന്റെ തന്നെ ആവശ്യം ഉണ്ടായിരുന്നില്ലല്ലോ. സൈന്യത്തിനും മല്‍സ്യത്തൊഴിലാളികള്‍ക്കും വന്ന് ആളുകളെ രക്ഷിക്കേണ്ട ആവിശ്യമുണ്ടായിരുന്നല്ലോ. യഥാര്‍ത്ഥത്തില്‍ രണ്ട് നില വീടുകള്‍ ഉണ്ടായിരു്ന്നതാണ് കേരളത്തിന് രക്ഷയായത്. മുകളിലെത്തെ നിലയില്‍ കയറി രക്ഷപ്പെടാന്‍ കഴിഞ്ഞു. നദീ തീരത്തിനും കിലോമീറ്ററുകള്‍ക്കും അകലെ ഒന്നാം നിലയും കടന്ന് വെളളം കയറുമെന്ന് ആരെങ്കിലും പ്രവചിച്ചോ. ഇടുക്കി അണക്കെട്ട് 2397 അടിയായാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് ജൂലായ് 27 ന് തന്നെ വൈദ്യുതി മന്ത്രി എം എം മണി പറഞ്ഞത്. പക്ഷെ ട്രയല്‍ റണ്‍ നടത്തപ്പെടുകയുണ്ടായില്ല. അത് എന്ത് കൊണ്ടാണ് ? 2400 അടി വരെ എത്തുന്നതിന് സര്‍ക്കാര്‍ എന്തിനാണ് കാത്തിരുന്നത് എന്നതിന് മുഖ്യമന്ത്രി യുക്തി ഭദ്രമായ വിശദീകരണം നല്‍കുന്നില്ല. ആ കാലയളവില്‍ മഴ കുറഞ്ഞിരുന്നുവെന്ന മുഖ്യമന്ത്രിയുടെ വാദം ശരിയല്ല. ജൂലായ് 31 മുതല്‍ മഴയുടെ തോത് ക്രമാതീതമായി വര്‍ദ്ധിക്കുകയാണ് ചെയ്തതെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (IMD TVM) ന്റെ രേഖകള്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ആഗസ്റ്റ് 15 വരെ ആ മഴയുടെ തോത് കുറഞ്ഞിട്ടില്ല. അപ്പോള്‍ മഴ കുറഞ്ഞതിനാലാണ് ഇടുക്കി ഡാം തുറക്കാതിരുന്നതെന്ന് മുഖ്യമന്ത്രിയുടെ വാദം നിലനില്‍ക്കുന്നതല്ല. ഇടുക്കി ഡാം തുറക്കുന്ന ഇക്കാര്യത്തില്‍ ജലവിഭവ വകുപ്പ് മന്ത്രിയും വൈദ്യുതി മന്ത്രിയും തമ്മില്‍ തര്‍ക്കമുണ്ടായി എന്നത് എന്റെ ഭാവനാ സൃഷ്ടി മാത്രമാണെന്നാണ് മുഖ്യമന്ത്രി പത്രസമ്മേളന്തതില്‍ പറഞ്ഞത്. 2397 അടിയായായാല്‍ ട്രയല്‍ റണ്‍ നടത്തുമെന്ന് ജൂലായ് 27 മന്ത്രി എം.എം.മണി പരസ്യമായി പറഞ്ഞിട്ടുണ്ട്. ഡാം തുറക്കേണ്ട സാഹചര്യമില്ലെന്ന് ജൂലായ് 31 ന് മന്ത്രി മാത്യു ടി.തോമസും പറഞ്ഞിട്ടുണ്ട്. ഇവ രണ്ടും പത്രങ്ങള്ില്‍ വന്നിട്ടുണ്ട്. ഇത് ഭാവനാ സൃഷ്ടിയാണോ? വയനാട്ടിലെ ബാണാസുര സാഗര്‍ മുന്നറിയിപ്പില്ലാതെ തുറന്നതില്‍ പ്രശ്നമൊന്നുമില്ലന്നാണ് മുഖ്യമന്ത്രി പറയുന്നത്. അത് പതിവാണെന്നും അദ്ദേഹം പറയുന്നു. മുന്നറിയിപ്പില്ലാതെ തുറന്നത് വീഴ്ചായണെന്നാണ് ജില്ലാ ക്ളക്റ്റര്‍ പറഞ്ഞത്. ബാണാസുര സാഗര്‍ തുറക്കുന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ടായെന്ന് ചീഫ് സെക്രട്ടറിയും പറയുന്നു. അപ്പോള്‍ പ്രശ്‌നമില്ലേ? ബാണാസുര സാഗര്‍ സാധരണ അമ്ബത് സെ.മി ആണ് തുറക്കാര്. ഇത്തവണ അത്250 സെ.മി ആക്കിയതാണ് പ്രളയത്തിന് കാരണമായത്. അത് കുഴപ്പുമില്ലന്ന് മുഖ്യമന്ത്രി പറയുമ്ബോളും ആയിരക്കണക്കിന് ആളുകളും വീടുകളുമാണ് വെള്ളത്തിനടയിലായത്. ഹെക്ടര്‍ കണക്കിന് കൃഷി നശിച്ചു. വന്‍ നാശ നഷ്ടമുണ്ടായി. ഇതാണ് ഒരു കുഴപ്പവുമില്ലന്ന് മുഖ്യമന്ത്രി വളരെ ലാഘവത്തില്‍ പറഞ്ഞത്.  അച്ചന്‍ കോവിലാറിലും മണിമലയാറിലും ഡാമുകളില്ല എന്നിട്ടും വെള്ളപ്പൊക്കമുണ്ടായില്ലേ എന്നാണ മുഖ്യമന്ത്രി ചോദിച്ചത്. പമ്ബാ നദിയിലെ ജല നിരപ്പ് ക്രമാതീതമായി ഉയരുമ്ബോള്‍ അതിന്റെ പ്രതിഫലനം അച്ചന്‍ കോവിലാറില്‍ ഉണ്ടാകും. അതാണ് പന്തളത്ത് വെള്ളപ്പൊക്കുണ്ടായത്. മീനച്ചിലാറില്‍ വെള്ളപ്പൊക്കമുണ്ടായി എന്ന് ശരിയാണ്. എന്നാല്‍ അത് താരതമ്യേന നല്ല മഴ കിട്ടുമ്ബോള്‍ സംഭവിക്കുന്ന കാര്യമാണ്. ഇടമലയാര്‍ റിസര്‍വ്വോയറില്‍ ക്രമാതീതമായി ജലനിരപ്പുയര്‍ന്നത് ഷോളയാര്‍പെരിങ്ങല്‍ റിസര്‍വ്വോയറില്‍ നിന്നും വാച്ചുമരം വഴി ഉയര്‍ന്ന തോതില്‍ ജലപ്രവാഹം ഉണ്ടായത് കൊണ്ടാണ്. ഇത് യഥാ സമയം വാച്ച്‌ മരം ഗേറ്റ് വഴി നിയന്ത്രിക്കാന്‍ കഴിഞ്ഞില്ല. ഇടമലയാര്‍ ഡാം കവിഞ്ഞ് പെരിയാറിലേക്കൊഴുകിയത് ആലുവയില്‍ പ്രളയം സൃ്ഷ്ടിച്ചു. കെ എസ് ഇ ബിയുടെ 1-8-2018 ലെ ഉത്തരവ് പ്രകാരം ഇടുക്കി ഇടമലയാര്‍ പമ്ബ കക്കി റിസര്‍വ്വോയറകള്‍ നിറയുമ്ബോള്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍,അതി ജാഗ്രത, അതി തീവ്ര ജാഗ്രത നിര്‍ദേശങ്ങളെക്കുറിച്ച്‌ വിശദമായി പ്രതിപാദിക്കുന്നുണ്ട്. എന്നാല്‍ ഈ ഉത്തരവില്‍ ബാണാസുര സാഗര്‍, കക്കയം റിസര്‍വ്വോയറുകളെക്കുറിച്ച്‌ ഒന്നും പറയുന്നില്ല. ഈ ഉത്തരവ് പ്രകാരം സ്വീകരിക്കേണ്ട നടപടികളില്‍ കുറച്ച്‌ കാര്യങ്ങള്‍ നടപ്പിക്കിയത് ഇടുക്കി ചെറുതോണി ഡാമുകളില്‍ മാത്രമാണ്. മറ്റ് പ്രധാന ഡാമുകളിലൊന്നും യാതൊരു മുന്‍കരുതലും സ്വീകരിച്ചില്ലാ എന്നതാണ് യാഥാര്‍ത്ഥ്യം. അതിജാഗ്രതാ നിര്‍ദ്ദേശം കൊടുക്കുന്ന സമയത്ത് പാലിക്കേണ്ട കാര്യങ്ങള്‍ ്ക്കമിട്ട് നിരത്തിയിട്ടുണ്ട്. അവ ഓരോ ദിവസവും അവലോകനം ചെയ്യുകയും വേണം. അതൊന്നും ചെയ്തിട്ടില്ല. കെ എസ് ഇ ബിയില്‍ ഡാമുകളുടെ ചുതമല വഹിക്കുന്ന സിവില്‍ വിഭാഗം ഡയറക്ടര്‍ തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. അതും ഇപ്പോഴത്തെ വീഴ്ചക്ക് ആക്കം കൂട്ടി.  മുഖ്യമന്ത്രി ബോധ പൂര്‍വ്വം വിട്ടു കളഞ്ഞ ഒന്ന് രണ്ട് കാര്യങ്ങളുണ്ട്. കുട്ടനാട് മുമ്ബെങ്ങുമില്ലാത്ത വിധത്തില്‍ പ്രളയത്തില്‍ അകപ്പെട്ടിരിക്കുകയാണ്. രണ്ടു മാസത്തോളമായി കുട്ടനാട്ടില്‍ പ്രളയം ഉണ്ടായിട്ട്. ചരിത്രത്തില്‍ ആദ്യമായി അവിടുത്തെ 90 ശതമാനത്തെയും മാറ്റി പാര്‍പ്പിക്കേണ്ടി വന്നു. ഇതിന് കാരണം പുറത്തേക്ക് വെള്ളം ഒഴുകിപ്പോകേണ്ട മാര്‍ഗങ്ങളെല്ലാം സര്‍ക്കാര്‍ തുറന്ന് വയ്കാത്തതാണ്. തണ്ണീര്‍മുക്കം ബണ്ടിലെ മണ്‍ചിറ നീക്കം ചെയ്യുന്നതിനും തോട്ടപ്പള്ളി സ്പില്‍വേ ഉയര്‍ത്തുന്നതിനും അവിടുത്തെ പൊഴി മുറിക്കുന്നതിനും കുറ്റകരമായ വീഴ്ചയാണ് സര്‍ക്കാരിനുണ്ടായത്. ഇതെന്ത് കൊണ്ടാണ് മുഖ്യമന്ത്രി വിട്ടു കളഞ്ഞത്. അപ്പര്‍ ഷോളയാറില്‍ നിന്ന് തമിഴ്നാട് വെള്ളം ഒഴിക്കിയത് പെരിങ്ങല്‍ കുത്ത് കര കവിഞ്ഞതിന് കാരണമായെന്ന എന്റെ ആരോപണം മുഖ്യമന്ത്രി ശരിവക്കുന്നു. പക്ഷെ അതെന്ത് കൊണ്ട് തടയാന്‍ കഴിഞ്ഞില്ല എന്ന കാര്യത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നു. ജോയിന്റ് വാട്ടര്‍ റെഗുലേറ്റി ബോര്‍ഡിന്റെ ചെയര്‍മാന്‍ സ്ഥാനം കേരളത്തിന് ആയിട്ട് പോലും ഇത് തടയാന്‍ കഴിയാത്ത ഒരു വീഴ്ചയാണ്. ചാലക്കുടി പുഴയില്‍ പ്രളയം ഉണ്ടാകുന്നതിനുള്ള പ്രധാന കാരണം ഇതാണ് മുഖ്യമന്ത്രി ഇതിനെക്കുറിച്ച്‌ മിണ്ടുന്നേയില്ല. പ്രളയമുണ്ടായ ശേഷം മുഖ്യമന്ത്രി ഇന്നാണ് ദുരന്ത മേഖലകള്‍ സന്ദര്‍ശിക്കുന്നത്. നേരിട്ട് കാണാത്തത് കൊണ്ടാകാം അദ്ദേഹം ഇന്നലെ പ്രത്ര സമ്മേളനത്തില്‍ തെറ്റായ കാര്യങ്ങള്‍ പറഞ്ഞത്. അദ്ദേഹം ഇന്ന് കാര്യങ്ങള്‍ നേരിട്ട് കണ്ടതോടെ യാഥാര്‍ത്ഥ്യം അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടിട്ടുണ്ടാവുമെന്ന് കരുതുന്നു. ആര്‍ക്കും മുന്നറിയിപ്പ് കിട്ടിയിരുന്നില്ലന്നും ജീവനും കൊണ്ട് ഓടി രക്ഷപെട്ടതാണെന്നും ജനങ്ങള്‍ പറഞ്ഞിട്ടുണ്ടാകുമല്ലോ. ഏതായാലും സത്യം പുറത്ത് വരണം. വീഴ്ച ഉണ്ടോ എന്നറിയണം. അതിന് ജുഡീഷ്യല്‍ അന്വേഷണത്തിന് സര്‍ക്കാര്‍ തയ്യറാകണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments