Friday, March 29, 2024
HomeInternationalഇന്ത്യന്‍ മന്ത്രിമാര്‍ ശാസ്ത്ര ചരിത്രം തിരുത്തിയെഴുതുമ്പോള്‍; പരിഹാസവുമായി ബി.ബി.സി ന്യൂസ്

ഇന്ത്യന്‍ മന്ത്രിമാര്‍ ശാസ്ത്ര ചരിത്രം തിരുത്തിയെഴുതുമ്പോള്‍; പരിഹാസവുമായി ബി.ബി.സി ന്യൂസ്

അന്താരാഷ്ട്ര സമൂഹത്തിനു മുന്നില്‍ നാണം കെടുത്തുന്ന തരത്തിലുള്ള ഇന്ത്യന്‍ ഭരണാധികാരികളുടെ മണ്ടന്‍ പരാമര്‍ശങ്ങളെ വാര്‍ത്തയാക്കിയിരിക്കുകയാണ് ബി.ബി.സി ന്യൂസ്. ശാസ്ത്ര സത്യങ്ങളെ നിരാകരിക്കുന്ന മണ്ടത്തരങ്ങള്‍ ഇന്ത്യന്‍ മന്ത്രിമാര്‍ ആവര്‍ത്തിച്ചപ്പോഴാണ് ബി.ബി.സി വാര്‍ത്തയാക്കിയത്. പശുക്കൾ മുതല്‍ വിമാനങ്ങള്‍ വരെ: ഇന്ത്യന്‍ മന്ത്രിമാര്‍ ശാസ്ത്ര ചരിത്രം തിരുത്തിയെഴുതുമ്പോള്‍ എന്നാണ് വാര്‍ത്തയുടെ തലക്കെട്ട്. ബി.ജെ.പി മന്ത്രിമാര്‍ മാത്രമല്ല രാജ്യത്തെ ജനങ്ങളെ ഒന്നടങ്കം തന്നെ ലോകത്തിനു മുന്നില്‍ നാണം കെട്ടിരിക്കുകയാണ്.

ഇന്ത്യയില്‍ പ്ലാസ്റ്റിക് സര്‍ജ്ജറി ഉണ്ടായിരുന്നുവെന്ന മോദിയുടെ കണ്ടെത്തലാണ് ബി.ബി.സി പരിഹസിക്കുന്നത്. ആനയുടെ തലയും മനുഷ്യന്റെ ഉടലും ചേര്‍ന്ന് ഗണപതിയെ സൃഷ്ടിച്ചുവെന്നതാണ് അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി സത്യപാല്‍ സിംഗാണ് അവസാനമായി ശാസ്ത്ര ചരിത്രത്തേപ്പറ്റിയുള്ള അറിവ് വിദ്യാര്‍ത്ഥികള്‍ക്കു മുന്നില്‍ പങ്കുവെച്ചത്. വിമാനം കണ്ടെത്തിയത് ഇന്ത്യക്കാരന്നെയാരിന്നു സിംഗ് പറഞ്ഞത്. കൂടാതെ പുഷ്പക വിമാനത്തെപ്പറ്റി പഠിക്കണമെന്നു അദ്ദേഹം പറഞ്ഞിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments