Friday, March 29, 2024
HomeKeralaവൈദികര്‍ ബിജെപിയില്‍ അംഗമായെന്നത് വ്യാജ വാര്‍ത്ത

വൈദികര്‍ ബിജെപിയില്‍ അംഗമായെന്നത് വ്യാജ വാര്‍ത്ത

വൈദികര്‍ ബിജെപിയില്‍ അംഗമായെന്നത് വ്യാജ വാര്‍ത്ത. വിഷയം വിശദീകരിച്ചു കൊണ്ട് വൈദീകർ രംഗത്ത്.ബിജെപി കേരളത്തിന്‍റെ ഫേസ്ബുക്ക് പേജില്‍ ഇക്കാര്യം വ്യക്തമാക്കിയുള്ള പോസ്റ്റ് ഷെയര്‍ ചെയ്താണ് ഫാ. മാത്യു മണവത്ത് അംഗത്വവാര്‍ത്ത തള്ളിക്കളഞ്ഞത്. ഈ പേജിന്‍റെ ഉത്തരവാദിത്തപ്പെട്ടവര്‍ തെറ്റ് തിരുത്തണമെന്നും ആശംസ അര്‍പ്പിച്ചാലും നമസ്കരിച്ചാലും മെബര്‍ ആകില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ ഫാ. മാത്യു മണവത്ത് പറയുന്നു. അഭ്യൂഹങ്ങള്‍ പടച്ചു വിടുമ്ബോള്‍ സത്യമെന്തെന്ന് അന്വേഷിക്കണമെന്നും താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലെയും അംഗമല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഫാദര്‍ .ജെ മാത്യൂ മണവത്ത് മണര്‍കാട്, ഫാദര്‍ .ഗീവര്‍ഗീസ് കിഴക്കേടത്ത് മണര്‍കാട്, ഡീക്കന്‍ ആഡ്രൂസ് മംഗലത്ത്, ഇടുക്കി ഡീക്കന്‍ ജിതിന്‍ കുര്യാക്കോസ് മൈലക്കാട്ട് മണര്‍കാട്, ഫാദര്‍ .തോമസ് കുളത്തുംഗല്‍ എന്നിവര്‍ ബിജെപിയില്‍ അംഗത്വം എടുത്തുവെന്ന് പറഞ്ഞുകൊണ്ടായിരുന്നു ബിജെപി കേരളത്തിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ളയെ കാണുന്നതിന്‍റെ ചിത്രങ്ങളും പേജില്‍ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, താന്‍ ബിജെപി അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ സന്ദര്‍ശിച്ചിട്ടുണ്ടെന്നും അത് സ്വന്തം നാടായ മാലത്തെ ഒരു ഹൈന്ദവസഹോദരന്‍റെ മൃതശരീരം സൗദി അറേബ്യയില്‍ നിന്നും കൊണ്ടുവരുന്നതിന് നിര്‍ധനമായ ആ കുടുംബത്തിന്‍റെ അപേക്ഷ നല്‍കാനാണ് സന്ദര്‍ശിച്ചതെന്നും വൈദികന്‍ വ്യക്തമാക്കുന്നു. ശ്രീധരന്‍പിള്ളയെ കണ്ടാല്‍ ബിജെപി അംഗമാകുമോയെന്നും ഇതോടൊപ്പം ജോസ് കെ മാണി എംപിയെ കണ്ടത് എന്തുകൊണ്ടാണ് എഴുതാത്തതെന്നും വൈദികന്‍ ചോദിക്കുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments