Friday, March 29, 2024
Homeപ്രാദേശികംകുളിമുറിയുടെ ചുവരിൽ ദ്വാരം - മലയാലപ്പുഴക്കാരനെ പിടികൂടി

കുളിമുറിയുടെ ചുവരിൽ ദ്വാരം – മലയാലപ്പുഴക്കാരനെ പിടികൂടി

കുളിമുറിയുടെ ചുവരിൽ ദ്വാരം ഉണ്ടാക്കി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്താനായി നിന്ന മലയാലപ്പുഴക്കാരനെ നാട്ടുകാർ പിടികൂടി. ഇയാളെ പിന്നീട് പൊലീസിനു കൈമാറി. കഴി‍ഞ്ഞദിവസം സന്ധ്യയോടെ പരുത്യാനിക്കൽ സ്വദേശിയുടെ വീട്ടുപരിസരത്തുള്ള കുളിമുറിക്കടുത്തുനിന്നാണ് സംശയകരമായ സാഹചര്യത്തിൽ മലയാലപ്പുഴ പ്രദേശവാസിയായ അനന്ദു (19)വിനെ നാട്ടുകാർ പിടികൂടുന്നത്. കുളിമുറിയിലുണ്ടായിരുന്ന പെൺകുട്ടിയുടെ നിലവിളി കേട്ട് വീടിനുള്ളിൽ നിന്ന് അമ്മ ഇറങ്ങി വന്ന് നോക്കിയപ്പോൾ മറഞ്ഞുനിന്ന യുവാവിനെ കാണുകയായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments